1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. AAdujeevitham Release in UAE,GCC updates

ആടുജീവിതത്തിന് ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശനത്തിന് അനുമതി

Aadujeevitham The Goat Life
സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ഗള്‍ഫില്‍ യുഎഇയില്‍ മാത്രമെ തിയേറ്ററുകളിലെത്തുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. ഈ മാസം 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുഎഇയില്‍ ഫാര്‍സ് ഫിലിംസാണ് സിനിമ റിലീസ് ചെയ്യുന്നത്. രാജ്യത്തെ ഒട്ടുമിക്ക തിയേറ്ററുകളിലും പ്രദര്‍ശനമുണ്ട്. എല്ലായിടത്തും പ്രീ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ചിത്രത്തിന് വിവിധ മൊഴിമാറ്റങ്ങളുണ്ടെങ്കിഉം മലയാളം മാത്രമാകും യുഎഇയില്‍ പ്രദര്‍ശിപ്പിക്കുക. നൂണ്‍ ഷോയോട് കൂടിയാണ് എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുക.
 
മലയാളത്തില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞ പുസ്തകമാണ് ബെന്യാമിന്‍ രചിച്ച ആടുജീവിതം. ഈ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഒരുങ്ങുന്നത്. കൊവിഡിനെ തുടര്‍ന്ന് ഒട്ടേറെ ക്ലേശങ്ങള്‍ക്കൊടുവിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിങ് ജോര്‍ദാനില്‍ പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി നടന്‍ പൃഥ്വിരാജ് രണ്ട് തവണകളായി തന്റെ ശരീരഭാരം ചുരുക്കിയിരുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആനകൾക്കൊപ്പം സാനിയ അയ്യപ്പൻ, തായ്‌ലൻഡിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങൾ