'തല്ലുമാല' സംവിധായകന്റെ അടുത്ത സിനിമയില്‍ നായകന്‍ പൃഥ്വിരാജ്, കേട്ട കാര്യങ്ങളൊക്കെ ശരിയാണെന്ന് നടന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (14:44 IST)
'അനുരാഗ കരിക്കിന്‍ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ പുതിയ സിനിമ തിരക്കുകളിലേക്ക്. പൃഥ്വിരാജിനൊപ്പമാണ് അദ്ദേഹത്തിന്റെ അടുത്ത സിനിമ. 'ആടുജീവിതം'പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പൃഥ്വിരാജ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പൃഥ്വിരാജ് ,ആസിഫ് അലി എന്നിവരെ നായകമാരാക്കി അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ സപ്തമ.ശ്രീ. തസ്‌കരാ: എന്ന ചിത്രത്തില്‍ ഖാലിദ് റഹ്‌മാന്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.


ഖാലിദ് റഹ്‌മാന്‍ ഇപ്പോള്‍ തന്റെ വരാനിരിക്കുന്ന ആക്ഷന്‍ ചിത്രത്തിന്റെ ജോലികളിലാണ്.നസ്ലിന്‍,ലുക്മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അതേസമയം പൃഥ്വിരാജിന്റെ ആടുജീവിതം മാര്‍ച്ച് 28ന് റിലീസ് ചെയ്യും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :