അനുബന്ധ വാര്‍ത്തകള്‍
- ആക്ഷന്‍ കഥാപാത്രങ്ങള്‍ക്ക് തല്‍ക്കാലം വിട,ആന്റണി വര്‍ഗീസിന്റെ 'പൂവന്‍' അപ്ഡേറ്റ്
- എം.ജി ശ്രീകുമാര്‍ ആലപിച്ച മനോഹര ഗാനം,'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' നവംബര്‍ 25ന്
- 'അമ്മയുടെ ആല്‍ബത്തില്‍ നിന്നും അടിച്ചു മാറ്റി'; കുട്ടി ഫോട്ടോയുമായി എത്തിയ ആന്റണി വര്‍ഗീസിന് കിട്ടിയ പണി, കാര്യം നിസ്സാരം
- 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' നവംബറില്‍ റിലീസ് ചെയ്യുമോ ?
- 'കരിമിഴി പ്രാവേ',കെ.എസ് ഹരിശങ്കറിന്റെ ശബ്ദം,'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'ലെ പാട്ട്
കരോള്‍ ഗാനം,'പൂവന്‍' ജനുവരി ആറിന്
ആന്റണി വര്‍ഗീസിന്റെ പൂവന്‍ റിലീസിന് ഒരുങ്ങുന്നു. ആക്ഷന്‍ കഥാപാത്രങ്ങളില്‍ നിന്ന് തല്‍ക്കാലം മാറി സഞ്ചരിക്കുകയാണ് നടന്‍. പള്ളി മേടയില്‍ എന്ന് തുടങ്ങുന്ന കരോള്‍ ഗാനം പുറത്തുവന്നു. ജനുവരി ആറിനാണ് ചിത്രത്തിന്റെ റിലീസ്.
ടൈറ്റസ് മാത്യു വരികള്‍ എഴുതി സംഗീതം ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് ഡിസംബര്‍ വോയ്‌സ് ബാന്‍ഡിലെ ഗായകരാണ്.സിനിമയുടെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ആന്റണി വര്‍ഗീസിനെ കൂടാതെ മണിയന്‍ പിള്ള രാജു, കലാഭവന്‍ പ്രജോദ്, വരുണ്‍ ദാര, വിനീത് വിശ്വം, വിനീത് ചാക്യാര്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സിനിമയുടെ സംവിധായകന്‍ വിനീത് വാസുദേവന്‍ അടുത്തിടെ പുറത്തിറങ്ങിയ 'സൂപ്പര്‍ ശരണ്യ'യില്‍ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'സൂപ്പര്‍ ശരണ്യ'യില്‍ ആന്റണി വര്‍ഗീസും അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.
തിരക്കഥാകൃത്ത് വരുണ്‍ ധാരയും നടനാണ്. 'സൂപ്പര്‍ ശരണ്യ', 'അജഗജാന്തരം', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്നീ ചിത്രങ്ങളിലും രണ്ട് ഹ്രസ്വചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.മിഥുന്‍ മുകുന്ദന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.