1. വിനോദം
  2. »
  3. സിനിമ
  4. »
  5. കഥാപുരുഷന്‍

സത്യന്‍: ജീവിതരേഖ

ജനനം1912 നവംബര്‍ മരണം 1971 ജൂണ്‍ 15

സത്യന്‍ മലയാളം സിനിമ
തിരുവനന്തപുരത്ത് തിരുമലക്കടുത്തുള്ള ആറാമിട- ചെറുവിളാകത്ത് വീട്ടില്‍ മാനുവലിന്‍റെയും ലില്ലിയമ്മയുടെയും മൂത്തമകനായി 1912 നവംബര്‍ ഒന്‍പതിന് സത്യനേശന്‍ എന്ന സത്യന്‍ ജനിച്ചു.

പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം അന്നത്തെക്കാലത്തെ വിദ്വാന്‍പരീക്ഷ പാസ്സായി, അത്രക്ക് സന്പന്നമല്ലാത്ത വീട്ടിലെ ഒരു വിദ്യാര്‍ത്ഥിക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകളൊക്കെ സഹിച്ചുകൊണ്ടാണ് കുട്ടി വിദ്യ അഭ്യസിച്ചത്.

അന്നത്തെ " വിദ്വാന്' ഇന്നത്തെ എം. എ. യോളം സ്റ്റാന്‍ഡേര്‍ഡുണ്ടായിരുന്നു.വീട്ടിലെ സാമ്പത്തിക ക്ളേശങ്ങളെ നേരിടാനുംസഹോദരങ്ങളെ പിടിച്ചു നിര്‍ത്താനും വേണ്ടി വിദ്യാഭ്യാസം കഴിഞ്ഞയുടനെ ജീവിത രംഗത്തേക്കിറങ്ങുകയായിരുന്നു.

ആദ്യം സെന്‍റ് ജോസഫ് സ്ക്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കുറെ കഴിഞ്ഞപ്പോള്‍ രണ്ടു വര്‍ഷം സെക്രട്ടേറിയേറ്റില്‍ ക്ളാര്‍ക്കായി സേവനനുഷ്ഠിച്ചു.

തുടര്‍ന്ന് അദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്നു. ചിട്ടയുളള ജീവിതവും പ്രത്യേകം എടുത്തു പറയാവുന്നത്ര ധൈര്യവും, സാഹസിതകയും, സാമര്‍ത്ഥ്യവും കൊണ്ടുതന്നെ ആ പട്ടാളക്കാരന്‍ രണ്ടാലോകം മഹായുദ്ധകാലത്ത് പടിപടിയായി ഉയരുകയായിരുന്നു.

സേവനകാലാവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ സത്യന്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. പോലീസ് ജീവിതത്തിനിടയില്‍ അമച്വര്‍ നാടകങ്ങളും ഒരു രസത്തിനുവേണ്ടി അഭിനയിച്ചിട്ടുണ്ട്. ആ നാടകങ്ങള്‍ എല്ലാം തന്നെ കാക്കിക്കുളളിലെ ഉജ്ജ്വല നടനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു,

സത്യന്‍- ജീവിതരേ
ജനനം1912 നവംബര്‍ 9
മരണം 1971 ജൂണ്‍ 15

ബുധന്‍, 9 നവംബര്‍ 2005
ആദ്യചിത്രമായ ത്യാഗ സീമ(1951) നിര്‍മ്മാണം പൂര്‍ത്തിയായില്ല. അത്മസഖി (1952)യാണ് ആദ്യ വെളിച്ചം കണ്ട ചിത്രം. ഇതിലെ നായക വേഷം ശ്രദ്ധനേടികൊടുത്തു. പ്രസിഡണ്ടിന്‍റെ വെളളിമെഡല്‍ നേടിയ നീലക്കുയില്‍ അംഗീകാരത്തിനു വഴിയൊരുക്കി.

സ്നേഹ സീമ, നായരുപിടിച്ച പുലിവാല്, മുടിയനായ പുത്രന്‍, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, ചെമ്മീന്‍, യക്ഷി,അടിമകള്‍, കടല്‍പ്പാലം,വാഴ്വേമായം, ക്രോസ്ബെല്‍റ്റ്, അരനാഴികനേരം,അനുഭവങ്ങള്‍ പാളിച്ചകള്‍, കരകാണാക്കടല്‍ തുടങ്ങിയവ ഉള്‍പ്പൈടെ നൂറ്റമ്പതിലേറേ മലയാള ചിത്രങ്ങളിലും രണ്ടു തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷം തന്നെ (1969) ഏറ്റവും മികച്ച നടനുളള അവാര്‍ഡ് നേടി. 1971 ല്‍ വീണ്ടും അതേ അവാര്‍ഡ് മരണാനന്തര ബഹുമതിയായി നല്‍കപ്പെട്ടു.

ജെസ്സിയാണ് ഭാര്യ . മൂന്ന് ആണ്‍മക്കള്‍ പ്രകാശ് , സതീഷ്, ജീവന്‍. സതീഷ് ടക്സി ഡ്രൈവര്‍ തുടങ്ങി ചില സിനിമകളില്‍ നായകനായി. പിന്നീട് യേശുദാസിന്‍റെ തരംഗിണിയുടെ മാനേജറായി
About Writer
WEBDUNIA