മുണ്ടുമാടിക്കുത്തിയാല്‍, മീശപിരിച്ചാല്‍, തോക്കെടുത്താല്‍ എല്ലാം ബ്ലോക് ബസ്റ്ററുകള്‍ ! മോഹന്‍ലാലാണ് താരം, പകരം വയ്ക്കാന്‍ ആരുണ്ട്?

Last Updated: ബുധന്‍, 17 ഫെബ്രുവരി 2016 (21:22 IST)
കോവളം ബീച്ചിലെ മയക്കുമരുന്നു മാഫിയയുടെ കഥയുമായി 1989ലാണ് സീസണ്‍ പ്രദര്‍ശനത്തിനെത്തിയത്. മലയാള സിനിമയ്ക്ക് അതുവരെ പരിചയമില്ലാത്ത പ്രമേയവും പശ്ചാത്തലവുമായിരുന്നു സീസണിന്‍റേത്. ഡ്രഗ് മാഫിയയുടെ ആക്രമണത്തില്‍ ജീവന്‍ എന്ന ഫോറിന്‍ ഗുഡ്സ് കച്ചവടക്കാരന്‍റെ സുഹൃത്തുക്കള്‍ കൊല്ലപ്പെടുന്നതും ആ കേസില്‍ അയാള്‍ ജയിലിലാകുന്നതുമായിരുന്നു കഥ. ജയില്‍ ചാടുന്ന ജീവന്‍ പ്രതികാരം ചെയ്യുകയാണ്.
 
“എന്‍റെ പേര് ജീവന്‍. മഞ്ഞില്‍ കുളിച്ച ഈ പ്രഭാതവും തെരുവു വിളക്കുകളുമെല്ലാം കുറച്ചുവര്‍ഷത്തേക്ക് എനിക്ക് നഷ്ടമാകുകയാണോ എന്ന ആശങ്ക എനിക്കുണ്ട്. എങ്കിലും എനിക്ക് അക്കാര്യത്തില്‍ തെല്ലും കുറ്റബോധമില്ല” എന്ന മുഖവുരയോടെ ജീവന്‍ എന്ന കഥാപാത്രം മലയാളികള്‍ക്ക് പറഞ്ഞുതരികയായിരുന്നു ആ കഥ. പി പത്മരാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് സീസണ്‍. 
 
മോഹന്‍ലാലിനെക്കൂടാതെ മണിയന്‍‌പിള്ള രാജു, അശോകന്‍, ഗവിന്‍ പക്കാര്‍ഡ്, ശാരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. വയലന്‍സിന് പ്രാധാന്യം നല്‍കി പത്മരാജന്‍ സൃഷ്ടിച്ച സീസണ്‍ പക്ഷേ, ബോക്സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ചില്ല. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതം നല്‍കിയത്.
 
അടുത്ത പേജില്‍ - പകരക്കാരില്ലാത്ത ഡോണ്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :