മുണ്ടുമാടിക്കുത്തിയാല്‍, മീശപിരിച്ചാല്‍, തോക്കെടുത്താല്‍ എല്ലാം ബ്ലോക് ബസ്റ്ററുകള്‍ ! മോഹന്‍ലാലാണ് താരം, പകരം വയ്ക്കാന്‍ ആരുണ്ട്?

Last Updated: ബുധന്‍, 17 ഫെബ്രുവരി 2016 (21:22 IST)
ഹൈജാക്കിംഗിനെക്കുറിച്ച് എസ് എന്‍ സ്വാമി ഒരു കഥ ആലോചിച്ചപ്പോല്‍ തന്നെ കെ മധു ആവേശത്തിലായി. ഒരു വലിയ കൊള്ള സംഘം ഒരു ബസിലെ യാത്രക്കാരെ തട്ടിക്കൊണ്ടുപോകുന്നു. അവരെ എങ്ങനെ രക്ഷിക്കും? പൊലീസിന് കഴിയുന്നില്ല. ചില പ്രശ്നങ്ങളെത്തുടര്‍ന്ന് പൊലീസ് സേനയില്‍ നിന്ന് രാജിവച്ച അലി ഇമ്രാന്‍ എന്ന ഉദ്യോഗസ്ഥനെ ഈ ദൌത്യം ഏല്‍പ്പിക്കാന്‍ ഡി ഐ ജി തീരുമാനിക്കുന്നു. അലി ഇമ്രാന്‍ സാഹസികമായ നീക്കങ്ങളിലൂടെ ബസ് യാത്രക്കാരെയെല്ലാം രക്ഷിക്കുകയാണ്.
 
അലി ഇമ്രാനായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമയായിരുന്നു 1988ല്‍ റിലീസായ ‘മൂന്നാം മുറ’. മലയാള സിനിമയില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത ഒരു വിഷയത്തെ വളരെ തന്‍‌മയത്വത്തോടെ അവതരിപ്പിച്ച ആ സിനിമ വന്‍ ഹിറ്റായി. ഈ സിനിമ കാണാന്‍ തൃശൂര്‍ ജോസ് തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. അലി ഇമ്രാനെ ആവേശത്തോടെയല്ലാതെ ഇന്നും സ്മരിക്കുക വയ്യ. ഈ ചിത്രം മഗുഡു എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും സൂപ്പര്‍ഹിറ്റായി. അലി ഇമ്രാനായി തെലുങ്കില്‍ അഭിനയിച്ചത് ഡോ. രാജശേഖറായിരുന്നു.
 
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ അന്ന് കേരളത്തില്‍ വ്യാപകമായിരുന്നു. മൂന്നാം മുറ വലിയ തരംഗമായതോടെ ചെറിയ കുട്ടികള്‍ പോലും അന്ന് പറഞ്ഞുനടന്നിരുന്നത് ഓര്‍ക്കുന്നു - “ഇനി തട്ടിക്കൊണ്ടുപോയാല്‍ വിവരമറിയും. അലി ഇമ്രാന്‍ കൈകാര്യം ചെയ്തോളും” !
 
അടുത്ത പേജില്‍ - അവനെ അധോലോകം കാത്തിരുന്നു !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :