ഇത് പുതിയ നിയമമല്ല, പഴയ നിയമം, ‘ആ രാത്രി’ ഓര്‍മ്മയുണ്ടോ? പിന്നെന്തിന് മമ്മൂട്ടി അഭിനയിച്ചു?!

Mammootty, Nayanthara, Puthiya Niyamam, Joshiy, Saajan, Dileep, മമ്മൂട്ടി, നയന്‍‌താര, പുതിയ നിയമം, ജോഷി, സാജന്‍, ദിലീപ്
Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (16:51 IST)
1983ലാണ് മമ്മൂട്ടി നായകനായ ‘ആ രാത്രി’ റിലീസ് ആകുന്നത്. കലൂര്‍ ഡെന്നിസായിരുന്നു തിരക്കഥ. പൂര്‍ണിമ ജയറാമായിരുന്നു ആ രാത്രിയിലെ നായിക. സിനിമ സാമ്പത്തികമായി വിജയിച്ചു.

ആ ചിത്രത്തിന്‍റെ കഥയെന്താണെന്നറിയുമോ? കഥ പറയേണ്ട കാര്യമില്ല. കാരണം 2016ല്‍ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ‘പുതിയ നിയമം’ എന്ന ചിത്രത്തിനും അതേ കഥ തന്നെയാണ്. നയന്‍‌താരയ്ക്ക് പകരം പൂര്‍ണിമയാണെന്ന വ്യത്യാസം മാത്രം.

വ്യത്യാസം പറയാനാണെങ്കില്‍ വേറെയുമുണ്ട്. ആ രാത്രിയില്‍ പൂര്‍ണിമ ആത്മഹത്യ ചെയ്യും. പുതിയ നിയമത്തില്‍ നയന്‍‌താര ആത്മഹത്യ ചെയ്യുന്നില്ല.

ഭാര്യയോട് വില്ലന്‍‌മാര്‍ ചെയ്യുന്ന ക്രൂരതയ്ക്ക് ഭര്‍ത്താവ് പകരം ചോദിക്കുന്നതാണ് രണ്ടിന്‍റെയും ത്രെഡ്. പ്രതികാരം ചെയ്യുന്ന രീതിക്ക് മാത്രം പുതിയ നിയമത്തില്‍ വ്യത്യാസമുണ്ട്.

ആ രാത്രിയുടെയും പുതിയ നിയമത്തിന്‍റെയും കഥയ്ക്ക് അവിശ്വസനീയമായ സാദൃശ്യമുണ്ടെന്നിരിക്കെ മമ്മൂട്ടി എന്തിനായിരിക്കും ആ ചിത്രത്തില്‍ അഭിനയിച്ചത്? അതോ, ആ രാത്രിയുടെ കഥ മമ്മൂട്ടി മറന്നുപോയിരിക്കുമോ?

കാര്യമെന്തായാലും, കഥ മലയാളികള്‍ നേരത്തേ കണ്ടതാണെങ്കിലും ‘പുതിയ നിയമം’ മെഗാഹിറ്റാണ്. മമ്മൂട്ടി - നയന്‍താര ടീമിന് മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ കൂടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :