Last Updated:
ബുധന്‍, 17 ഫെബ്രുവരി 2016 (21:22 IST)
1986 വരെ ഒരു അനിശ്ചിതത്വമായിരുന്നു. മോഹന്‍ലാല്‍ എന്ന നടന് ഏതുസ്ഥാനമാണ് നല്‍കുക എന്ന കാര്യത്തില്‍. ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമ സംഭവിച്ചതോടെ അക്കാര്യത്തില്‍ തീരുമാനമായി. മലയാളത്തിന്‍റെ താരരാജാവായി ആ സിനിമ മോഹന്‍ലാലിനെ വാഴിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷവും, അന്ന് മലയാളികള്‍ നല്‍കിയ ആ സിംഹാസനത്തില്‍ മോഹന്‍ലാല്‍ തുടരുന്നു.
തമ്പി കണ്ണന്താനം - ഡെന്നിസ് ജോസഫ് ടീമിന്‍റെ വമ്പന്‍ ഹിറ്റായിരുന്നു രാജാവിന്‍റെ മകന്‍. വിന്‍സന്‍റ് ഗോമസ് എന്ന അധോലോക നായകനായി, നെഗറ്റീവ് കഥാപാത്രമായി മോഹന്‍ലാല്‍ കസറി. മലയാളികള്‍ക്ക് അതുവരെ അപരിചിതമായ ഒരു ആക്ടിംഗ് സ്റ്റൈലിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി. ആ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗുകള്‍ ഇന്നും ആവേശം ജനിപ്പിക്കുന്നതാണ്.
“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍”
“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും”
“മൈ ഫോണ്‍ നമ്പര്‍ ഈസ് 2255”
അടുത്ത പേജില്‍ - തട്ടിക്കൊണ്ടുപോയാല്‍ വിവരമറിയും !