‘ചാര്‍ലി’ 10000 ഷോ, കളക്ഷന്‍ 40 കോടി, ദുല്‍ക്കറിന് മൂല്യമേറുന്നു!

Charlie, Dulquer, Mammootty, Unni, Parvathy, Mohanlal, ചാര്‍ലി, ദുല്‍ക്കര്‍, മമ്മൂട്ടി, ഉണ്ണി, പാര്‍വതി, മോഹന്‍ലാല്‍
Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (14:58 IST)
ദുല്‍ക്കര്‍ സല്‍മാന്‍ സൂപ്പര്‍താര പദവിയിലേക്ക് കുതിക്കുകയാണ്. ചെയ്യുന്ന സിനിമകളെല്ലാം വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്ന താരം ആരാധകരുടെ എണ്ണത്തിന്‍റെ കാര്യത്തിലും മറ്റ് യുവ നായകന്‍‌മാരെക്കാളൊക്കെ ബഹുദൂരം മുന്നിലാണ്. ചാര്‍ലിയുടെ മഹാവിജയത്തോടെ ഏറ്റവുമധികം ചാനല്‍ റൈറ്റ് ലഭിക്കുന്ന താരങ്ങളുടെ ഗണത്തിലായി ദുല്‍ക്കര്‍.

ചാര്‍ലിയുടെ കാര്യമെടുത്താല്‍, അതിഗംഭീര വിജയമാണ് ചിത്രം നേടിയത്. കേരളത്തില്‍ ചിത്രം 10000 ഷോ തികച്ചു. ലോകവ്യാപകമായി ചാര്‍ലിയുടെ കളക്ഷന്‍ 40 കോടി രൂപയാണ്.

കേരളത്തില്‍ നിന്നുമാത്രം 50 ദിനങ്ങള്‍ കൊണ്ട് 21.6 കോടിയാണ് ഈ സിനിമ കളക്ഷന്‍ നേടിയത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എഴുതിയത് ഉണ്ണി ആര്‍.

പാര്‍വതിയും അപര്‍ണ ഗോപിനാഥുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ദുല്‍ക്കറിന്‍റെയും പാര്‍വതിയുടെയും ലുക്കുകള്‍ കേരളത്തില്‍ തരംഗമായി മാറിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :