അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ യുവത്വത്തിന്റെ രഹസ്യം എന്താണെന്നറിയേണ്ടേ? !
- നേട്ടത്തിന്റെ കൊടുമുടിയില്‍ ഷൈലോക്ക്, ആവേശമായ് മമ്മൂട്ടിച്ചിത്രം വീണ്ടും!
- കമ്മീഷണറില്‍ സുരേഷ്ഗോപി അഭിനയിച്ചു എന്നേയുള്ളൂ, സിനിമ മമ്മൂട്ടിയുടേതാണ് !
- അങ്ങനെ ചെയ്താല്‍ ഫഹദിന് അഭിനയത്തിലുള്ള നിയന്ത്രണം നഷ്ടമാകുമെന്ന് മമ്മൂട്ടി !
- മമ്മൂട്ടി ഫിനിഷ് ചെയ്തു, മഞ്ജു അല്‍പ്പം പിന്നിലാണ് !
മമ്മൂട്ടിക്ക് 2 വന്‍ ഹിറ്റുകള്‍ നല്‍കിയ ഹനീഫ് അദേനി എവിടെ?
മമ്മൂട്ടിക്ക് രണ്ട് സ്റ്റൈലിഷ് ത്രില്ലറുകള്‍ സമ്മാനിച്ച ഹനീഫ് അദേനി ഇപ്പോള്‍ എവിടെയാണ്? മിഖായേല്‍ എന്ന ചിത്രത്തിന് ശേഷം അദേനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. ‘ദേവ് ഫക്കീര്‍’ എന്ന സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതുന്നതായി കേട്ടിരുന്നു. എന്നാല്‍ ആ പ്രൊജക്‍ടിനെക്കുറിച്ചും ഇപ്പോള്‍ റിപ്പോര്‍ട്ടുകളൊന്നുമില്ല.
ദി ഗ്രേറ്റ്‌ഫാദര്‍ എന്ന മെഗാഹിറ്റ് സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഹനീഫ് അദേനി മലയാള സിനിമയിലേക്ക് വന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു സിനിമയായി ആ ചിത്രം വിലയിരുത്തപ്പെടുന്നു. ആ സിനിമയിലേതുപോലെ മമ്മൂട്ടിയെ സ്റ്റൈലിഷായി അധികം സിനിമകളില്‍ നമുക്ക് കാണാനും കഴിയില്ല.
ഹനീഫ് അദേനി തിരക്കഥയെഴുതിയ മമ്മൂട്ടിച്ചിത്രം ‘അബ്രഹാമിന്‍റെ സന്തതികള്‍’ മികച്ച വിജയം നേടിയിരുന്നു. അതിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി ‘മിഖായേല്‍’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്തു. മിഖായേല്‍ വേണ്ടരീതിയില്‍ വിജയം കണ്ടില്ല.
ആന്‍റണി വര്‍ഗീസിനെ നായകനാക്കി ദേവ് ഫക്കീര്‍ എന്നൊരു ചിത്രത്തിന് ഹനീഫ് അദേനി തിരക്കഥയെഴുതുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതേപ്പറ്റിയൊന്നും കേട്ടില്ല.
'അമീര്‍’ എന്ന ഒരു സിനിമ മമ്മൂട്ടിക്കായി ഒരുക്കാന്‍ ഹനീഫ് അദേനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള ഒരു അധോലോക ത്രില്ലര്‍ ആണ് ഈ സിനിമ എന്നായിരുന്നു വിവരം. എന്നാല്‍ പിന്നീട് ഈ പ്രൊജക്‍ടിനെപ്പറ്റി അധികം വിവരങ്ങള്‍ പുറത്തുവന്നില്ല.
മമ്മൂട്ടി ആരാധകര്‍ ഇപ്പോഴൊരു കാത്തിരിപ്പിലാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എന്നാണ് ഇനിയൊരു മമ്മൂട്ടിച്ചിത്രം കാണാനാവുക?.