മമ്മൂട്ടി ഫിനിഷ് ചെയ്‌തു, മഞ്‌ജു അല്‍പ്പം പിന്നിലാണ് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (19:11 IST)
മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. ഏകദേശം 5 മാസത്തിനുശേഷം സിനിമയുടെ ചിത്രീകരണം ഈ മാസാവസാനം പുനരാരംഭിക്കുകയാണ്.

മമ്മൂട്ടി തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ മഞ്ജു വാര്യര്‍ക്ക് ഇനിയും കുറച്ച് സീനുകൾ ഷൂട്ട് ചെയ്യാൻ ബാക്കിയുണ്ട്.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

അഖിൽ ജോർജ് ഡിഒപിയും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. രാഹുൽ രാജാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: ദി പ്രീസ്റ്റ് ഫേസ്‌ബുക്ക് പേജ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :