1. വിനോദം
  2. സിനിമ
  3. കഥാപുരുഷന്‍
  4. Mohanlal about Mammootty's Marakkar

'വേറെ ചിലര്‍ മരക്കാര്‍ ചെയ്യുന്നുണ്ടെന്ന് കേട്ടിരുന്നു'; മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെ പരോക്ഷമായി പരാമര്‍ശിച്ച് മോഹന്‍ലാല്‍

Marakkar
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയുടെ പ്രൊമോഷന്‍ ചടങ്ങിനിടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെ പരോക്ഷമായി പരാമര്‍ശിച്ച് മോഹന്‍ലാല്‍. പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ച സമയത്ത് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ 'കുഞ്ഞാലി 4' ചെയ്യുന്നതായി പ്രഖ്യാപനം നടന്നിരുന്നു. 
 
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങാന്‍ ഗ്യാപ്പ് ഇട്ടത് മറ്റ് ചിലര്‍ മരക്കാര്‍ ചെയ്യുന്നതായി കേട്ടതുകൊണ്ടാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരേ കഥ തന്നെ രണ്ട് സിനിമ ആകുന്നത് ആവശ്യമില്ലല്ലോ എന്ന് കരുതി. പിന്നീട് അവര്‍ ചെയ്യുന്നില്ലെന്ന് ഉറപ്പായപ്പോള്‍ ആണ് താനും പ്രിയനും മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമായി മുന്നോട്ടു പോയതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 
 
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍ 'കുഞ്ഞാലി 4' നിര്‍മിക്കുമെന്നും മമ്മൂട്ടി നായകനാകുമെന്നുമാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. പിന്നീട് ഈ സിനിമ ഉപേക്ഷിക്കുകയായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ധര്‍മോത്ത് പണിക്കരും കുതിരവട്ടത്ത് നായരും, മരക്കാറിലെ അധികം ആരും കാണാതെ ലൊക്കേഷന്‍ ചിത്രങ്ങള്‍