മരക്കാര്‍ ആക്ഷന്‍ സിനിമ മാത്രമല്ല, ഇമോഷണല്‍ ഡ്രാമ കൂടി: മോഹന്‍ലാല്‍

രേണുക വേണു| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (08:09 IST)

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒരു ഇമോഷണല്‍ സിനിമ കൂടിയാണെന്ന് മോഹന്‍ലാല്‍. ചതി, വഞ്ചന, പ്രതികാരം, പ്രണയം തുടങ്ങി എല്ലാ വികാരങ്ങളും സിനിമയില്‍ ഉണ്ട്. ഒരു ആക്ഷന്‍ സിനിമ മാത്രമല്ല മരക്കാര്‍. ഇമോഷണല്‍ ആയ കുറേ സീനുകളും സിനിമയില്‍ ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ നാളെയാണ് തിയറ്ററുകളിലെത്തുക. സിനിമയെ വരവേല്‍ക്കാല്‍ ആരാധകര്‍ ഒരുങ്ങിക്കഴിഞ്ഞു. പുലര്‍ച്ചെ 12 മുതല്‍ തിയറ്ററുകളില്‍ സിനിമയുടെ പ്രദര്‍ശനമുണ്ട്. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, പ്രഭു, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, ഫാസില്‍, മുകേഷ്, സിദ്ധിഖ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :