അനുബന്ധ വാര്‍ത്തകള്‍
- കർണനിൽ നിന്നും പിന്മാറിയതെന്തിന്? കേട്ടതൊക്കെ സത്യം തന്നെ! - പൃഥ്വിരാജ് മനസ് തുറക്കുന്നു
- ലൂസിഫർ പരാജയപ്പെടുകയാണെങ്കിൽ പിന്നെ ഞാൻ സിനിമ ചെയ്യില്ല: പൃഥ്വിരാജ്
- “പിറന്നാള്‍ സന്ദേശത്തിന്റെ അര്‍ഥം ചോദിച്ച് പൃഥ്വിയുടെ വീട്ടില്‍ എത്തിയ ടൊവിനോ“; താരത്തെ വിടാതെ ട്രോളര്‍മാര്‍
- ആടുജീവിതത്തിനായി പൃഥ്വി ജോർദാനിലേക്ക് !
- ലൂസിഫര്‍ പൂര്‍ത്തിയായി, ഇനി മമ്മൂട്ടിയുടെ ക്രൈം ത്രില്ലര്‍ ഒരുക്കാന്‍ പൃഥ്വിരാജ്!
കര്‍ണന്റെ സംവിധായകനും ഞാനും തമ്മില്‍ ചേര്‍ച്ചയില്ലായ്മയുണ്ടായി, ലൂസിഫര്‍ മോശമായാല്‍ ഇനി സംവിധാനം ചെയ്യില്ല: പൃഥ്വിരാജ് തുറന്നുപറയുന്നു!
പൃഥ്വിരാജിനെ നായകനാക്കി ആര് എസ് വിമല്‍ ചെയ്യാനിരുന്ന ‘കര്ണന്’ എന്ന പ്രൊജക്ടിന് എന്താണ് സംഭവിച്ചത്? അതില്‍ നിന്ന് പിന്നീട് പൃഥ്വി മാറുകയും ഇപ്പോള്‍ വിക്രം നായകനായി ആ സിനിമ സംഭവിക്കാന്‍ പോകുകയും ചെയ്യുന്നു. ആ പ്രൊജക്ടിന് വേറെ നിര്‍മ്മാതാവ് വരുന്നു. ബജറ്റ് 300 കോടിയായി മാറുന്നു. എന്തുകൊണ്ടാണ് പൃഥ്വി ആ സിനിമയില്‍ നിന്ന് മാറിയത് എന്ന ചോദ്യം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു.
എന്നാല്‍ അന്നൊന്നും അതിന് മറുപടി പൃഥ്വിയില്‍ നിന്ന് ഉണ്ടായില്ല. ‘മഹാവീര്‍ കര്‍ണ’ എന്ന പ്രൊജക്ടില്‍ വിക്രം വരികയും വലിയ വാര്‍ത്തകള്‍ മീഡിയയില്‍ നിറയുകയും ചെയ്തപ്പോഴും പൃഥ്വി പ്രതികരിക്കാതെ അകന്നുനിന്നു. ഇപ്പോഴിതാ പൃഥ്വിരാജ് അതേക്കുറിച്ച് പ്രതികരിക്കുകയാണ്.
“കര്‍ണന്റെ സംവിധായകനും ഞാനും തമ്മില്‍ ചില ചേര്‍ച്ചയില്ലായ്മയുണ്ടായി. സമയത്തിന്റെയും മറ്റ് കാര്യങ്ങളുടെയും വിഷയത്തില്‍. അദ്ദേഹത്തിന് അത് പെട്ടെന്ന് ചെയ്യണമെന്നുണ്ടായിരുന്നു. എനിക്ക് അതിന് കഴിയില്ലായിരുന്നു. അദ്ദേഹം ഇപ്പോള്‍ മറ്റൊരു നടനെ വച്ച് അതിന്റെ ജോലികള്‍ പുരോഗമിക്കുന്നു എന്നാണ് കരുതുന്നത്” - മൂവിമാന് ബ്രോഡ്കാസ്റ്റിംഗിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.
ലൂസിഫര്‍ മോശമായാല്‍ താന്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്നും പൃഥ്വി ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. “ഞാന്‍ ഒരു പുതുമുഖ സംവിധായകനാണ്. ലൂസിഫര്‍ നന്നായാല്‍ നല്ലത്. മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല” - പൃഥ്വി പറയുന്നു.