ആടുജീവിതത്തിനായി പൃഥ്വി ജോർദാനിലേക്ക് !

Last Modified ചൊവ്വ, 22 ജനുവരി 2019 (16:43 IST)
ബെന്യാമീന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ബ്ലസി പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആടുജീവിതം നേരത്തെ തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. സിനിമയുടെ ഒരു ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. സിമയുടെ ബാക്കി ഷെഡ്യൂളുകളുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജോർദാനിലാണ് ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂൾ ചിത്രീകരണം ആരംഭിക്കുന്നത്. ഇതിനു ശേഷം ഈജിപ്തിലായിരിക്കും ചിത്രീകരണം എന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ വലിയ മേക്കോവർ തന്നെ ചിത്രത്തിൽ പ്രതീക്ഷിക്കാം. അമലാ പോളാ‍ണ് സിനിമയിൽ നായികാ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ഈ വർഷം തീയറ്ററുകളിൽ എത്തില്ല. 2020ലായിരിക്കും ആടുജീവിതം റിലീസ് ചെയ്യുക എന്നാണ് സൂചന.

എ ആർ റഹ്‌മാൻ യോദ്ധക്ക് ശേഷം മലയാളത്തിൽ തിരികെ എത്തുന്ന സിനിമ എന്ന പ്രത്യേകതയും ആടുജീവിതത്തിനുണ്ട്. ചിത്രത്തിനായി രണ്ട്
ഗാനങ്ങൾ പൂർത്തിയാക്കിയതായി എ ആർ റഹ്‌മാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ കെ യു മോഹനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :