1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Director tells about actress Manju Warrier

'മുരളിയാണ് നായകനെന്ന് അറിഞ്ഞപ്പോൾ മഞ്ജു വാര്യർ സിനിമയിൽ നിന്ന് പിന്മാറി'; സംവിധാകൻ പറയുന്നു

1999ൽ പുറത്തിറങ്ങിയ ഗർഷോം എന്ന ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെയാണെന്ന് പിടി കുഞ്ഞുമുഹമ്മദ്.

Manju Warrier
1999ൽ പുറത്തിറങ്ങിയ ഗർഷോം എന്ന ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെയാണെന്ന് പിടി കുഞ്ഞുമുഹമ്മദ്. ഇപ്പോൾ ചിത്രത്തിൽ നിന്ന് മഞ്ജു പിന്മാറാനുള്ള കാരണം വെളിപ്പെടുത്തുകയാണ് പിടി കുഞ്ഞുമുഹമ്മദ്. ഉർവശിയേക്കാൾ മുൻപ് മഞ്ജു വാര്യരെയായിരുന്നു നായികയായി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി ചെറിയ സംഖ്യ മഞ്ജുവിന് അഡ്വാൻസും നൽകിയിരുന്നു. എന്റെ വീടനടുത്തു തന്നെ ആയിരുന്നു മഞ്ജുവിന്റെ താമസവും. അഭിനയിക്കാൻ തയ്യാറാണെന്നും നടി പറഞ്ഞിരുന്നു. എന്നാൽ പിന്നീടാണ് മഞ്ജു തീരുമാനം മാറ്റിയത്'- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞുമുഹമ്മദ് പറഞ്ഞു.
 
'ഗാർഷോമിൽ നായകനായെത്തുന്നത് മുരളിയാണ്. ഇതായിരുന്നു പ്രധാന കാരണം. ഇതേ വർഷം തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമായ പത്രത്തിൽ മഞ്ജുവിന്റെ അച്ഛനായാണ് മുരളി അഭിനയിച്ചത്. മഞ്ജുവിന് മാനസികമായി ചിത്രത്തിൽ അഭിനയിക്കാൻ പ്രയാസമുള്ളതായി അറിയിച്ചിരുന്നു'- അദ്ദേഹം പറഞ്ഞു. എന്നാൽ, മുരളിയെ ചിത്രത്തിൽ നിന്ന് മാറാൻ സാധിക്കില്ലെന്നും മഞ്ജുവിന് തീരുമാനമെടുക്കാമെന്നും താൻ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് അഡ്വാൻസ് നൽകിയ തുക ഒരു പ്രശ്നവുമില്ലാതെ മാന്യമായി തിരികെ ഏൽപ്പിച്ചു. ശേഷം ചിത്രത്തിൽ മഞ്ജുവിന് പകരമായാണ് ഉർവശി നായികയായിട്ട് വരുന്നത് അദ്ദേഹം പറഞ്ഞു. 
അടുത്ത ലേഖനം
'അയാള്‍ വന്ന് കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. പിറ്റേന്ന് ആളെ കാണാനില്ല'; ഷീല പറയുന്നു