അനുബന്ധ വാര്‍ത്തകള്‍
- ലൈഫ് മിഷനില്‍ വീടിനായി സെപ്‌റ്റംബര്‍ 9 വരെ അപേക്ഷിക്കാം
- പഞ്ചായത്ത് സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ, അപേക്ഷകൾ ഇനി ഓൺലൈനായി നൽകാം
- പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതിയതി ഈമാസം 25വരെയാക്കി നീട്ടി
- അപേക്ഷിക്കാതെ കിട്ടിയതായി ചാർത്തിതന്ന പദവിയിൽ നിന്നും രാജിവെക്കുന്നു: കെആർ മീര
- 36 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം: അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌റ്റംബർ 9
ഇഗ്നോ അപേക്ഷ തീയ്യതി നീട്ടി, സെപ്‌റ്റംബർ 15 വരെ അപേക്ഷിക്കാം
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി 2020 ജൂലായ് സെഷനിലേക്കുള്ള അപേക്ഷാതീയ്യതി സെപ്‌റ്റംബർ 15 വരെ ദീർഘിപ്പിച്ചു. https://ignouadmission.samarth.edu.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വിദ്യാർഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ബിരുദം,ബിരുദാനന്തര ബിരുദം,ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
നേരത്തെ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കേണ്ട തീയതി നീട്ടിവെച്ചിരുന്നു. അതിന് ശേഷമാണ് സെപ്‌റ്റംബർ 15ലേക്ക് നീക്കിവെച്ചിരിക്കുന്നത്. ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സ്കാൻ ചെയ്‌ത് അയക്കണം.