പഞ്ചായത്ത് സേവനങ്ങൾ ഇനി ഒറ്റ പ്ലാറ്റ്‌ഫോമിൽ, അപേക്ഷകൾ ഇനി ഓൺലൈനായി നൽകാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (18:26 IST)
നേരിട്ട് ഓഫീസിൽ പോകാതെ പഞ്ചായത്തിന്റെ എല്ലാ സേവനങ്ങളും ഇനി മുതൽ വിരൽതുമ്പിൽ ലഭ്യമാകും. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവൺമെന്റ് മാനേജ്‌മെന്റ് സിസ്റ്റം(ഐഎൽജിഎംഎസ്‌) എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് സേവനങ്ങൾ ലഭ്യമാവുക. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന വ്യത്യസ്‌ത ആപ്ലിക്കേഷനുകളെ ഏകീകരിച്ചാണിത് സാധിക്കുന്നത്.

അപേക്ഷകർ വെബ്‌സൈറ്റിൽ യൂസർ ഐഡി സൃഷ്ടിക്കുകയാണെങ്കിൽ അപേക്ഷകൾ പൂർണമായും ഓൺലൈനായി തന്നെ നൽകുവാൻ സാധിക്കും. കൂടാതെ ഇ-പേയ്‌മെന്റ് സൗകര്യവും ലഭ്യമാണ്. 154 ഗ്രാമ പഞ്ചായത്തുകളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കുക. മൂന്ന് ഘട്ടമാറ്റി നടപ്പിലാക്കുന്ന പദ്ധതി ഈ സാമ്പത്തികവർഷം അവസാനത്തോടെ എല്ലാ പഞ്ചായത്തുകളിലും എത്തും.

https://erp.lsgkerala.gov.in എന്ന സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അവധി ദിവസങ്ങളിലും അപേക്ഷകൾ നൽകാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :