1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Education news

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതിയതി ഈമാസം 25വരെയാക്കി നീട്ടി

Kerala
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതിയതി ഈമാസം 25വരെയാക്കി നീട്ടി. കൂടാതെ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്)/ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകള്‍ സെപ്റ്റംബര്‍ 22ന് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. വിജ്ഞാപനം www.keralapareekshabhavan.in എന്ന സൈറ്റില്‍ ഉടനെ നല്‍കും.
 
25-ാം തിയതി വരെ കാന്‍ഡിഡേറ്റ് ലോഗിനും സൃഷ്ടിക്കാന്‍ കഴിയും. കൂടാതെ ഹയര്‍ സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി/ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ അടുത്ത മാസം 22ന് ആരംഭിക്കും. പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
അടുത്ത ലേഖനം
ഫോൺ വിവരങ്ങൾ ശേഖരിയ്ക്കുന്നതിൽ തെറ്റില്ല, രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി ഹൈക്കോടതി