കുട്ടികളും മുതിര്‍ന്നവരും വേഷംകെട്ടി പൊറാട്ടുകാരായിറങ്ങും. ഒറ്റയ്കും കൂട്ടമായും. മിക്കവരും പൈസയ്ക്കുവേണ്ടി-ചുരുക്കം ചിലര്‍ ഒരു തമാശയ്ക്ക്. വേഷക്കാരെ തിരിച്ചറിയാന്‍ കഴിയുകയില്ലല്ലോ.
തിരുവാതിരനാള്‍ സൂര്യനസ്തമിക്കാന്‍ കാത്തിരിക്കും, പൊറാട്ടുകാര്‍. പിന്നെ, പ്രച്ഛന്നവേഷക്കാരുടെ ഒരു പെരേഡാണ്-പഞ്ചാബി കൈനോട്ടക്കാരന്‍, സന്ന്യാസി, കുറവനും കുറത്തിയും. സായ്വും മദാമ്മയും-അങ്ങനെ പലരും കേറിവരും.
പിറകിലെ പയ്യന്‍ 'വാങ്കിത്താ' വാങ്കിത്താ' എന്ന് അലറിക്കൊണ്ടു വെണ്മുഖന്‍റെ പുറത്ത് അടിയെടാ അടി - വെണ്മുഖന്‍ കുരങ്ങന്‍ചാട്ടം ചാടിക്കൊണ്ടു 'വാങ്കിത്തരാം-വാങ്കിത്തരാം' എന്ന് ആക്രോശിക്കും-തമിഴന്‍റെ താഴ്ന്ന തമാശക്കൂത്തു കിഴക്കന്‍ ചുരമിറങ്ങി വന്നതാണ് ഈ വാങ്കിത്താപ്രകടനം... കുട്ടികളും പെണ്ണുങ്ങളും അതുകണ്ടു രസിക്കും.......