കോഴിക്കോടിന്‍റെ- മലബാറിന്‍റെ- കഥ അതിരാണിപ്പാടത്തിന്‍റെ കഥയായി അവതരിപ്പിച്ച്, അതൊരു മാനവ ഇതിഹാസമാക്കിയ വശ്യവചസ്സായ സഹിത്യനായകനാണ് എസ് കെ പൊറ്റെക്കാട്.ഒരുദേശത്തിന്‍റെ കഥ കോഴിക്കൊട്ടെ തെരുവിന്‍റെ കഥയാണ് ; തൊട്ടടുത്ത ദേശങ്ങളുടെ കഥയാണ്; മനുഷ്യരുടെ കഥയാണ്. ഗതകാലത്തിന്‍റെ ചരിത്രത്തിലേക്കൂം സാമൂഹിക ജ-ീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും വെളിച്ചം പായിക്കുന്ന കൃതിയാണ്.സംഭരണിയെന്ന ആധുനികതയുടെ പ്രതീകത്തില്‍ നിന്നും തന്‍റെ ബല്യത്തിലേക്കും യൗവനത്തിന്‍റെ തുടക്കത്തിളെക്കും സഞ്ചരിക്കുന്ന പൊറ്റെക്കാട് 1920 കളിലേയും തുടര്‍ന്നുള്ള അരനൂറ്റാണ്ടിലേയും സാമൂഹികജ-ീവിതത്തിന്‍റെ വാങ്മയ ചിത്രങളാണവതരിപ്പിക്കുന്നത്.ആത്മകഥാപരമാണ് ഈ നോവല്‍ ശ്രീധരന്‍ എന്ന കഥാപാത്രമായി പൊറ്റെക്കാട് ഇതില്‍ നിറഞ്ഞ് നില്‍ക്കുന്നു. മൂന്നു ഭാഗങ്ങളായാണ് കഥ പറയുന്നത്. കഥാശേഷം മര്‍മ്മരങ്ങള്‍ എന്നൊരു ഭാഗത്ത് ആ പ്രദേശത്തിന്‍റെ അപ്പോഴത്തെ അവസ്ഥയും പ്രതിപാദിക്കുന്നു.അതിലെ ചില ഭാഗങ്ങള്‍ കൊടുക്കുന്നു. കൃതിയുടെ മികവ് കാട്ടുന്ന ഭാഗങ്ങളല്ല; മറിച്ച് വെറുതെയൊന്നു പുസ്തകം മറിച്ചു നോക്കിയപ്പോല്‍ കിട്ടിയ രണ്ടു പേജ-ുകളിലെ കുറച്ചു ഭാഗങ്ങളാണ് കൊടുത്തിരിക്കുന്നത്ഒരു ദേശത്തിന്‍റെ കഥ' സമര്‍പ്പിച്ചു എസ്.കെ.എഴുതിയത് .ശൈശവകൗമാരയൗവനാരംഭകാലങ്ങളില്‍ എനിക്കു ജ-ീവിതത്തിലെ നാനാതരം നേരുകളും നെറികേടുകളും നേരമ്പോക്കുകളും വിസ്മയങ്ങളും ധര്‍മ്മതത്ത്വങ്ങളും വിഡ്ഢിത്തങ്ങളും വിഷാദസത്യങ്ങളും വെളിപ്പെടുത്തിത്തന്നവരും ഈ നോവലിനുവേണ്ടി ആത്മബലിയര്‍പ്പിച്ചവരുമായ 'അതിരാണിപ്പാട'ത്തെ മണ്‍മറഞ്ഞ മനുഷ്യര്‍ക്ക്. ----------....................................................................................................................................................
പരലോകത്തിരിക്കുന്ന അവള്‍ക്ക് ശ്രീധരന്‍ എത്രയോ പ്രേമഗാനങ്ങള്‍ എഴുതി അഗ്നിയില്‍ ഹോമിച്ചിട്ടുണ്ട് ! അനശ്വര പ്രേമമെന്താനെന്ന് ശ്രീധരന്നനുഭവപ്പെട്ടിട്ടുണ്ട് !പരലോകത്തേക്കു പറന്നുപോയ ആ പൂങ്കുയില്‍ പാര്‍ത്തിരുന്ന സ്ഥലത്താണ് പതിനായിരം ഗ്യാലന്‍ സ്നേഹസംഭരണി പൊങ്ങിനില്‍ക്കുന്നത്.അമ്മുക്കുട്ടി മാത്രമല്ല, തന്‍റെ കൗമാരത്തിന്നും പ്രാരംഭ യൗവനത്തിന്നും പലപ്രകാരത്തില്‍ വിരുന്നൂട്ടിയ എത്രയോ വ്യക്തികള്‍ ഇവിടെ മറഞ്ഞുപോയിട്ടുണ്ട് ? അരനൂറ്റാണ്ടിന്നപ്പുറത്തെ ആ ജീവിതമണ്ഡലത്തിന്‍റെ ചെത്തവും ചൂരും, ഒന്നു പ്രത്യേകമായിരുന്നു. താന്‍ പിറന്നു വളര്‍ന്ന ദേശത്തോടും ഇവിടെ ജ-ീവിതനാടകമാടി മരണത്തിന്‍റെ അണിയറയിലെക്കു പിന്‍വാങ്ങിയ മനുഷ്യജീവികളോടും തനിക്കുള്ള കടപ്പാടിനെപ്പറ്റി ശ്രീധരന്‍ അനുസ്മരിച്ചു.... അവരുടെ കഥ തന്‍റെയും ജ-ീവിതകഥയായിരിക്കും.