ഒരു ദേശത്തിന്‍റെ കഥ

pottekaat
FILEFILE
ഒരു ദേശത്തിന്‍റെ കഥയിലെ ചില ഭാഗങ്ങള്‍


ആലി കിണറ്റിലേക്കൊന്നെത്തിനോക്കി. പിന്നെ എടുത്തൊരു ചാട്ടം !
വലിയ മുഖവിസ്താരമുള്ള ആ കിണര്‍ ഒന്നു കുലുങ്ങി മുഴങ്ങി.

ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചു നോക്കിനിന്നു.
ആലി അടിയിലെത്തിയിട്ടുണ്ടെന്നു നീര്‍പ്പോളകള്‍ പൊങ്ങിവന്ന് അറിയിച്ചു. പിന്നെ ഒരു വിവരവുമില്ല.

നിമിഷങ്ങള്‍ യു ഗങ്ങളായി മാറുന്നു.
ഗോവിന്ദന്‍റെ ഭാര്യ അപസ്മാരമിളകി കൂക്കിവിളിക്കുന്നു.
പിന്നെ, അതാ പൊങ്ങിവരുന്നു !

അതൊരു കാഴ്ചയായിരുന്നു ! അര്‍ദ്ധനഗ്നയായ കാന്തമ്മയെ ഒരു കൈകൊണ്ടു മാറത്ത് അടക്കിപ്പിടിച്ചു മറ്റേ കൈകൊണ്ടു വെള്ളത്തില്‍ തുഴഞ്ഞു പൊങ്ങിവരുന്നു ആലി. കാന്തമ്മയുടെ നീലപ്പൂഞ്ചായല്‍ ജ-ലത്തില്‍ നീന്തിക്കളിക്കുന്നു.

അറബിക്കഥയിലെ ഒരു രംഗമാണോ മുന്നില്‍ക്കാണുന്നത് ? കടല്‍രാക്ഷസന്‍ നാഗകന്യകയെ അപഹരിച്ചുകൊണ്ടുവരുന്ന രംഗം.

മുകളില്‍ നില്‍ക്കുന്നവര്‍ ഒരു കസേര കയറില്‍ക്കെട്ടി കിണറ്റിലേക്കെറിഞ്ഞുകൊടുത്തു.
കാന്തമ്മയെ കസേരയിലിരുത്താന്‍ കഴിയുന്നില്ല. ആലി കാന്തമ്മയെ കസേരത്തണ്ടുകളില്‍ വിലങ്ങനെ വിക്ഷേപിച്ചു.

മുകളിലെത്തിയ കാന്തമ്മയെ ഉരലിന്‍റെ മീതേ പോറ്റി പ്രഥമശുശ്രൂഷകള്‍ നടത്തിനോക്കി. ഫലമുണ്ടായില്ല. കാന്തമ്മ ജ-ീവന്‍െ വെടിഞ്ഞുകഴിഞ്ഞിരുന്നു.

അപ്പോള്‍ കേട്ടു കിണറ്റില്‍ നിന്നൊരലര്‍ച്ച. ആലിയാണ്. ആലി കിണറ്റില്‍ തുഴഞ്ഞുതുഴഞ്ഞു നില്‍ക്കുകയാണ് - അയാളുടെ കാര്യം ആളുകള്‍ മറന്നുപോയിരുന്നു.



T SASI MOHAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :