സുഖ ചികിത്സ

പീസിയന്‍

WEBDUNIA|
പിഴിച്ചില്‍

അടുത്തതായി പിഴിച്ചിലാണ്. ഔഷധച്ചെടികളുടെ ഇലകളും മറ്റും എണ്ണയിലിട്ട് ചൂടാക്കി കിഴികളിലാക്കിയ ശേഷം ശരീരത്തില്‍ തേയ്ക്കുന്നു.

ഇനി ഞവരക്കിഴിയാണ്. ഞവരനെല്ല് ഉമിയുള്‍പ്പടെ വേവിച്ചെടുത്ത് കിഴികളിലാക്കി കുറുന്തോട്ടി, പശുവിന്‍പാല്‍ എന്നിവയില്‍ മുക്കിയ ശേഷം ദേഹമാസകലം തേച്ചു പിടിപ്പിക്കുന്നു.

പ്രത്യേക ചികിത്സകന്‍ ഇല്ലതെ വീട്ടില്‍ വച്ച് ചെയ്യാവുന്ന സുഖ ചികിത്സയാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി.

ഇതോടൊപ്പം മത്സ്യ മാംസങ്ങള്‍ ഒഴിവാക്കുക, എരിവ്, ഉപ്പ്, പുളി ഇവ കുറയ്ക്കുക, കൊഴുപ്പും തണുപ്പുമുള്ള ആഹാരം ഒഴിവാക്കുക, ലഹരി പദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കുക, സസ്യാഹാരം ശീലിക്കുക, ഇലക്കറികള്‍ കൂടുതല്‍ ഉപയോഗിക്കുക

കര്‍ക്കിടകത്തില്‍ എല്ലാ ദിവസവും ഔഷധ ഗുണമുള്ള കഞ്ഞി കുടിക്കുകയും ചെയ്യുന്നത് ശ രീരത്തിന് സ്വാഭാവികമായ ശക്തിയും രോഗപ്രതിരോഢ ശേഷിയും കൈവരുത്തുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :