വന്ധ്യത അകറ്റാന്‍ ആയുര്‍വേദം

പ്രവീണ്‍ പ്രസന്നന്‍

PTIPTI
ജയമോഹനും രേഖയും വിവാഹിതരായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഇത്രയും കാലമായിട്ടും കുട്ടികളുണ്ടായില്ല. ബന്ധുക്കളും സുഹൃത്തുക്കളും വിശേഷമൊന്നുമായില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇരുവരും ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.

വന്ധ്യതാ പ്രശ്നമാണ് ഇരുവരെയും അലട്ടുന്നതെന്ന് ഡോക്ടര്‍ മനസിലാക്കി. ചികിത്സയും നിശ്ചയിച്ചു. ഏറെ നാളത്തെ ചികിസയ്ക്ക് ശേഷം ഒരു പെണ്‍കുഞ്ഞ് ജനിച്ച ദമ്പതികള്‍ സന്തുഷ്ടരായി കഴിയുന്നു.

ഒരു വ്യക്തിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാത്ത അവസ്ഥയാണ് വന്ധ്യത കൊണ്ടുദ്ദേശിക്കുന്നത്. വന്ധ്യത പലപ്പോഴും പുരുഷന്‍റെയോ സ്ത്രീയുടെയോ പ്രശ്നം കൊണ്ടുണ്ടാകാം. ഇതിന്‍റെ ചികിത്സ തുടങ്ങുന്നത് പുരുഷനാണോ സ്ത്രീക്കാണോ പ്രശ്നമെന്ന് കണ്ടെത്തുന്നതിലൂടെയാണ്.

WEBDUNIA|
രണ്ട് തരം വന്ധ്യത ആണ് പൊതുവെ കാണപ്പെടുന്നത്. ഇതില്‍ ആദ്യത്തേത് ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാത്ത അവസ്ഥയാണ്. രണ്ടാമത്തെ അവസ്ഥ സ്ത്രീ ഗര്‍ഭം ധരിക്കുകയും എന്നാല്‍, ഗര്‍ഭം അലസിപ്പോകുന്ന സ്ഥിതിവിശേഷവുമാണ്. ആദ്യത്തെ അവസ്ഥയില്‍ പ്രശ്നം പുരുഷനോ സ്ത്രീക്കോ ആകാം. രണ്ടാമത്തെ അവസ്ഥയില്‍ സ്ത്രീയുടെ പ്രത്യുല്പാ‍ദന സംവിധാനത്തിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് വ്യക്തമാകുന്നു. അയുര്‍വേദത്തില്‍ ഇതിന് ഫലപ്രദമായ ചികിസയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :