ആടലോടകത്തെ അറിയുക

WEBDUNIA|

കേരളത്തിലെ മിക്ക വീടുകളിലും സുലഭമായിരുന്ന ചെടിയാണ് ആടലോടകം. കേരളീയര്‍ അറിഞ്ഞോ അറിയാതെയോ ഇതിനെ ഒരു വേലിച്ചെടിയായെങ്കിലും വളര്‍ത്തിപ്പോന്നു. ഇന്നു ആടലോടകം വീടുകളില്‍ കാണാതായി വരുന്നു. പുതിയ തലമുറക്ക് ആടലോടകത്തെ അറിയുമോ എന്തോ?

പക്ഷെ എല്ലാവരും ആടലോടകത്തെ അറിഞ്ഞേ മതിയാവൂ. എന്തോ ചില ഔഷധഗുണമുള്ള ഒരു കാടുചെടിയല്ല ഇത്. ആധുനിക കാലത്തെ പുതിയ പല രോഗങ്ങല്‍ക്കും ശാന്തി നല്‍കാന്‍ ഇതിനു കഴിയും.

മുമ്പൊക്കെ ചുമയും കഫക്കെട്ടും തടയാനാണ് ആടലോടകം ഉപയോഗിച്ചിരുന്നത്. ഇല ഉണക്കിപ്പൊടിച്ച് ശര്‍ക്കരയോ തേനോ ചേര്‍ത്ത് കുഴച്ച് കഴിക്കും. ഇതു എത്ര വലിയ കഫക്കെട്ടും മാറ്റും.

ആതുമാത്രമല്ല ആടലോടകത്തിന്‍റെ ഗൂണം. രക്തസ്രാവം , അലര്‍ജ-ി, വയറിളക്കം, വയറുകടി, ബ്രൊങ്കൈറ്റീസ്, ചുഴലി, ഛര്‍ദ്ദി പനി, നീര്‍ക്കെട്ട്, പ്രാണിശല്യം, ഹിസ്റ്റീരിയ, വാത വേദന, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിങ്ങനെ ആടലോടകം ഫലപ്രദമല്ലത്ത ഒരു രോഗവുമില്ല

എല്ലാത്തരം രക്തസ്രാവങ്ങള്‍ക്കും ആടലോടകം വളരെ ഫലവത്തായ ഔഷധസസ്യമാണ്. ആടലോടകത്തില വാട്ടി പിഴിഞ്ഞ നീരില്‍ അല്‍പം തേനും കൂടി ചേര്‍ത്ത് രോഗിക്കു നല്‍കിയാല്‍ എല്ലാവിധ രക്തസ്രാവങ്ങളും നില്‍ക്കും.

ആടലോടകത്തില്‍ നിന്ന് തയ്യാറാക്കുന്ന വാസിസൈന്‍ എന്ന മരുന്ന് രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. രക്തത്തില്‍ പ്ളേറ്റ്ലറ്റുകളുടെ എണ്ണം ഗണ്യമായി കുറയുമ്പോള്‍ രക്തസ്രാവം ഉണ്ടാകും.

ഡെങ്കിപ്പനി ബാധിച്ചവരില്‍ പ്ളേറ്റ്ലറ്റുകളുടെ എണ്ണം ഗണ്യമായി കുറയുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യാറുണ്ട്. ഈ അവസ്ഥയില്‍ വിദഗ്ദ്ചികിത്സ എത്രയം പെട്ടെന്ന് നല്‍കിയില്ലെങ്കില്‍ രോഗി മരിക്കാനിടയാകും. ആധുനിക വൈദ്യ ശാസ്ത്രം രക്തം, പ്ളാസ്മ, പ്ളേറ്റ്ലെറ്റ് എന്നിവയും മരുന്നുകളോടൊപ്പം രോഗിക്ക് നല്‍കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :