കരള്‍ രോഗത്തിന് ആയൂര്‍വേദ പരിരക്ഷ

WEBDUNIA|

ആയൂര്‍വേദത്തില്‍ കരള്‍ രോഗങ്ങല്‍ക്ക് ഉപ്യോഗിക്കുന്ന ഒട്ടേറെ സസ്യങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുന്ന്ട്.

അഷ്ടാംഗഹൃദയത്തിലും ചരകസംഹിതയിലും മഞ്ഞപ്പിത്ത ഓഷധമായി വിവരിച്ചിട്ടുള്ള സസ്യാമാണ് ചിറ്റമൃത്. കരള്‍ സംരക്ഷണത്തില്‍ ചിറ്റമൃതിനുള്ള സാധ്യതകള്‍ അടുത്തകാലം വരെ ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരുന്നില്ല.

കയ്പ്രസമുള്ള ചിറ്റമൃതിന്‍റെ വള്ളിയാണ് ഔഷധപ്രയോഗത്തിന് ഉപയോഗിക്കുക. ഇതിന്‍റെ തണ്ട് ഇടിച്ച് പിഴിഞ്ഞ നീര് 15 മില്ലി വീതം രാവിലെയും വൈകിട്ടും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്ക് ഉത്തമമാണ്.

ഇന്ത്യയിലുടനീളം കണ്ടു വരുന്ന ഔഷധ സസ്യമാണ് ആര്യവേപ്പ്. ഇലയും തൊലിയുമാണ് പ്രധാന ഔഷധയോഗ്യ ഭാഗങ്ങള്‍. ആര്യവേപ്പിലയുടെ നീര് 10 മില്ലി വീതമെടുത്ത് അത്രയും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് ഗുണം ചെയ്യും. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ആര്യവേപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :