മൂക്കില്‍ നിന്ന് രക്തസ്രാവമോ?

WEBDUNIA| Last Modified ശനി, 26 ജൂലൈ 2008 (16:28 IST)
മൂക്കിന്‍റെ ഒരു ദ്വാരത്തില്‍ നിന്നോ ഇരു ദ്വാരങ്ങളില്‍ നിന്നുമോ രക്തം വരുന്നതാണ് ഈ അസുഖത്തിന്‍റെ പ്രധാന ലക്ഷണം. ഈ അസുഖം വേഗത്തില്‍ തന്നെ ചികിത്സിച്ച് മാറ്റാവുന്നതാണ്. കുട്ടികളിലാണെങ്കില്‍ തല അല്പം മുന്നോട്ട് ചരിച്ച് വായിലൂടെ ശ്വസിക്കാന്‍ ആവശ്യപ്പെടുക. അതേസമയം, മൂക്കിന്‍റെ അറ്റത്തുള്ള മൃദുവായ ഭാഗം വിരലുകള്‍ കൊണ്ട് മുറുക്കി പിടിക്കുക. ഈ നിലയില്‍ അഞ്ച് മിനിട്ട് നില്‍ക്കുക. ഒരു കാരണവശാലും പിറകിലോട്ട് ചായാന്‍ കുട്ടിയെ അനുവദിക്കരുത്. രക്തം തൊണ്ടയിലൂടെ ഉള്ളിലേക്ക് പോകുമെന്നതൈനാലാണിത്. ഇതിന് ശേഷം അല്പ സമയം വിശ്രമിക്കുക. മൂക്ക് ചീറ്റല്‍, തുമ്മല്‍ ഒകെ ഈ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതാണ്.

മുഖത്ത് ഐസ്പാക്ക് വയ്ക്കുന്നതും ഗുണം ചെയ്യും. രക്തസ്രാവം അമിതമാവുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. തലയില്‍ ഉണ്ടായ പരിക്കിന്‍റെ ഭാഗമായി രക്തസ്രാവം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സമീപം എത്തിക്കണം.

കുട്ടികളുടെ മൂക്കിനുള്ളിലെ നേര്‍ത്ത ആവരണം നനവാര്‍ന്നിരിക്കേണ്ടത് ആവശ്യമാണ്. ശീതകാലത്ത് ഇതിനായി പെട്രോളിയം ജെല്ലി പോലുള്ള ക്രീമുകള്‍ ഉപയോഗിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :