മദ്യപാനം നിയന്ത്രിക്കാം

WEBDUNIA| Last Modified ചൊവ്വ, 8 ജൂലൈ 2008 (12:52 IST)
ചുവന്ന കണ്ണുകള്‍, ചീകാത്ത തലമുടി എന്നിവ അമിതമായി മദ്യപിക്കുന്നവരുടെ ലക്ഷണങ്ങളാണ്. പല മദ്യപാനികള്‍ക്കും മദ്യം കുടിക്കുന്നതിന് പ്രത്യേക സമയമുണ്ടാകും. ആഹാരത്തിന് മുന്‍പോ പിന്പോ എന്നിങ്ങനെ. അപ്പോള്‍ മദ്യം ലഭിച്ചില്ലെങ്കില്‍ ഇവര്‍ വല്ലാതെ അസ്വസ്ഥരാകുന്നത് കാണാം. കാലം കഴിയുമ്പോള്‍ കുടിക്കുന്ന മദ്യത്തിന്‍റെ അളവ് കൂടി വരും.

അമിതമദ്യപാനികളെ മോചിപ്പിക്കണമെങ്കില്‍ മദ്യത്തിന് അടിമയായ ആള്‍ ശ്രദ്ധ കായിക ഇനങ്ങളിലോ താല്പര്യമുള്ള മറ്റ് മേഖലകളിലേക്കോ വ്യാപിപ്പിക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ഇവര്‍ക്ക് ആവശ്യമാണ്. മദ്യത്തിന്‍റെ അളവ് കുറവുളള വൈന്‍, ബിയര്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കണം.

മദ്യപാനത്തിന്‍റെ ദോഷം കുറയ്ക്കാന്‍ പഴച്ചാറുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. മദ്യച്ചടവ് മാറ്റാന്‍ നാരങ്ങാനീര്,ഓറഞ്ച് ജ്യൂസ് എന്നിവ പ്രയോജനം ചെയ്യും. മദ്യപാനം കൊണ്ടുണ്ടാകുന്ന വിഷാംശം ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിന് ആപ്പിള്‍, നേന്ത്രപ്പഴം എന്നിവ കഴിക്കുന്നത് നല്ലതാണ്.

മദ്യം കുടിക്കാനുള്ള പ്രേരണ കുറയ്ക്കാന്‍ മുന്തിരിങ്ങ, ഈന്തപ്പഴം എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും. മദ്യപാനികള്‍ക്ക് തുടര്‍ച്ചയായി രണ്ടാഴ്ച മുന്തിരിങ്ങ മാത്രം ഭക്ഷണമായി നല്‍കിയാല്‍ ഭൂരിഭാഗം പേരിലും മദ്യപാനാസക്തിയില്‍ നിന്ന് മോചിതരാകും. മദ്യപാനസക്തി ഉണ്ടാകുമ്പോള്‍ കാരറ്റ് ജ്യൂസ് കുടിക്കുന്നത് മദ്യപിക്കാനുളള പ്രേരണ ഇല്ലാതാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :