1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Astrology Malayalam Tips

പുതുവര്‍ഷം പൂയം നക്ഷത്രക്കാര്‍ക്ക് ഗുണമാകാന്‍ ഈ ദേവന്മാരെ പ്രീതിപ്പെടുത്തണം

Astrology
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
 
പൂയം: പുതുവര്‍ഷം ഐശ്വര്യ പൂര്‍ണമാക്കാന്‍ പൂയം നക്ഷത്രക്കാര്‍ വിഗ്‌നേശ്വരന്റെയും വിഷ്ണുവിന്റെയും പ്രീതിയാണ് നേടേണ്ടത്. പൂയം നക്ഷത്രക്കാര്‍ വീട്ടില്‍ ഗണപതി ഹോമം നടത്തുന്നത് ഏറെ ഫലം ചെയ്യും. വീട്ടില്‍ ഭഗവതിയെ സേവികുന്നതും പൂയം നക്ഷത്രക്കാര്‍ക്ക് ഗുണകരമാണ്. വിഷ്ണുവിന്റെ പ്രീതി സ്വന്തമാക്കുന്നതിനായി വ്യാഴാഴ്ചകള്‍തോറും വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും പാല്‍പായസം വഴിപാട് നടത്തുകയും ചെയ്യുക. വിഷ്ണു ഭഗവാന് തുളസിമല, താമരപ്പൂവ് എന്നിവ സമര്‍പ്പിക്കുന്നതും ഏറെ നല്ലതാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തങ്ക അങ്കി അയ്യപ്പന് സമര്‍പ്പിച്ചത് ആരെന്ന് അറിയാമോ