1993 : മൂന്നു പേര്‍ക്കുകൂടി ശിക്ഷ

ജസ്റ്റിസ് കോഡെയ്‌ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

മുംബൈ:| WEBDUNIA|

1993 മുംബൈ സ്ഫോടന കേസിനോട് അനുബന്ധിച്ച് മൂന്നു പ്രതികള്‍ക്കുകൂടി വിവിധ കാലയളവിലേക്ക് തടവുശിക്ഷ വിധിച്ചു. ഇതിനായി രൂപീകരിച്ച പ്രത്യേക ടാഡാ കോടതി ജസ്റ്റിസ് പി.ഡി.കോഡയാണ് ബുധനാഴ്ച ശിക്ഷാവിധി പ്രസ്താവിച്ചത്.

വിധികേള്‍ക്കാന്‍ കോടതിക്ക് സമീപം വന്‍ ജനാവലിയായിരുന്നു. പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

കേസിലെ പ്രതികളിലൊരാളായ ബാബ മൂസ ചൗഹാന് 10 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് ശിക്ഷവിധിച്ചത്. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് എ.കെ.56 തോക്കും മറ്റും നല്‍കിയതിനാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയത്.

ഇതോടൊപ്പം മറ്റൊരു പ്രധാന പ്രതി സര്‍ദാര്‍ സാഹബ് അലിഖാന് രണ്ട് കുറ്റങ്ങളിലായി രണ്ടു ജീവപര്യന്തവും വിധിച്ചു. ഇതുകൂടാതെ ഒരു ലക്ഷം രൂപാ പിഴയും ഇയാള്‍ നല്‍കണം. സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നു എന്ന് കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കേസിലെ പ്രധാന പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ടൈഗര്‍ മേമന്‍റെ ഉറ്റസഹായികളിലൊരാളും ഹവാല ഇടപാടുകാരനുമായ മൂല്‍ചന്ദ് ഷായെ അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.

ഇതിനിടെ 1993-ലെ മുംബൈ സ്ഫോടന പരമ്പര കേസ് വിചാരണ ചെയ്ത് വിധി പറയുന്ന പ്രത്യേക ടാഡാ കോടതി ജഡ്ജി പി.ഡി. കോഡെയ്ക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി.

കേസ് സംബന്ധിച്ച് ദിവസവും വധഭീഷണി ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയത്. ഇന്‍ഷ്വറന്‍സ് അടയ്ക്കുന്നതിനായി 3750 രൂപയുടെ വാര്‍ഷിക പ്രീമിയമാണ് വേണ്ടിവരുന്നത്.

ഇത് സംബന്ധിച്ച് ഓരോ വര്‍ഷവും പ്രീമിയം പുതുക്കേണ്ടതുണ്ട്. 1996 മുതലാണ് ജസ്റ്റിസ് പി.ഡി. കോഡെ ടാഡാ കോടതിയില്‍ ബോംബ് സ്ഫോടന കേസുകള്‍ കൈകാര്യം ചെയ്തു തുടങ്ങിയത്.

മുംബൈ സ്ഫോടന കേസില്‍ ആകെ 123 പ്രതികളുള്ളതില്‍ 100 പേരെയും കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :