ഇന്‍ഡിഗോയും ടൈഗറും കൊച്ചിയിലേക്ക്

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 31 മെയ് 2007 (18:44 IST)

കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനക്കമ്പനികള്‍ കൂടി ജൂലൈയില്‍ സര്‍വീസ് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ടൈഗര്‍ ഏവിയേഷനും ഇന്‍ഡിഗോ എയര്‍ലൈന്‍സുമാണ് നെടുമ്പാശേരിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്.

കൊച്ചിയില്‍ നിന്ന് സിംഗപൂരിലേക്കാണ് ടൈഗര്‍ ഏവിയേഷന്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത്. പ്രതിദിനസര്‍വീസ് ആയിരിക്കും ഇത്. ദിവസവും രാത്രി 1115 നാണ് നെടുമ്പാശേരിയില്‍ വിമാനമെത്തുന്നത്. ഈ വിമാനം തിരിച്ച് ഇവിടെ നിന്ന് രാത്രി 12.15 ന് സിംഗപൂരിലേക്ക് പോകും. നിലവില്‍ സില്‍ക്ക് എയറിന്‍റെ സര്‍വീസ് മാത്രമാണ് സിംഗപൂരിലേക്കുള്ളത്.

നെടുമ്പാശേരിയില്‍ നിന്ന് ബാംഗ്ളൂരിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നത്.

അതേ സമയം യു.എ.ഇ യുടെ വകയായ ഇത്തിഹാദിന്‍റെ സര്‍വീസ് ജൂണ്‍ മൂന്നാം തീയതി മുതല്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :