മായാത്ത ഓര്‍മ്മയായി കെന്നഡി

WEBDUNIA|
അമേരിക്കയിലെ ജനങ്ങളുടെ മനസ്സില്‍ ആദ്യപ്രസിഡന്‍റ് എബ്രഹാം ലിങ്കണൊപ്പമാണ് കെന്നഡിയുടെ സ്ഥാനം. അമേരിക്കസ്യുറ്ടെ എക്കാലത്തേയും പ്രിയ പ്രസിഡന്റുമാരില്‍ ഒരാളണ് അദ്ദേഹം കെന്നഡിയുടെ കൊലപാതകം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഇനിയും വിരാമമായിട്ടില്ല.

1917 മെയ് 29ന് ബ്രൂക്ക് ലെയ്നിലാണ് കെന്നഡി ജനിച്ചത്. 1940 ല്‍ ഹാര്‍വാര്‍ഡില്‍ നിന്നും ബിരുദം നേടിയ കെന്നഡി നാവികസേനയില്‍ ചേര്‍ന്നു. 1943 ല്‍ ജപ്പാന്‍റെ നശീകരണക്കപ്പല്‍ കെന്നഡിയും സംഘവും യാത്രചെയ്യുകയായിരുന്ന ബോട്ടു തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ കെന്നഡി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

1953 ല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രതിനിധിയായി സെനറ്റിലെത്തി.

1953 സെപ്റ്റംബര്‍ 12ന് കെന്നഡി വിവാഹിതനായി. ജാക്വിലിന്‍ ബോവ്യര്‍ എന്ന സുന്ദരിയായിരുന്നു വധു.

1955 ല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്നതിനിടെ എഴുതിയ പ്രൊഫൈല്‍സ് ഇന്‍ കറേജ് അദ്ദേഹത്തിന് പുലിറ്റ്സര്‍ പുരസ്കാരം നേടിക്കൊടുത്തു. തൊട്ടടുത്ത വര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയായ അദ്ദേഹം അമേരിക്കന്‍ വൈസ് പ്രസിഡന്‍റായി.

നാലുവര്‍ഷത്തിനുശേഷം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യു.എസ്. പ്രസിഡന്‍റായി ആദ്യ ബാലറ്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ റിച്ചാര്‍ഡ് നിക്സണുമായി നടത്തിയ ചൂടുപിടിച്ച സംവാദം ടെലിവിഷനിലൂടെ കണ്ട ലക്ഷക്കണക്കിനാള്‍ക്കാര്‍ അദ്ദേഹത്തിന്‍റെ ആരാധകരായി. നേരിയ ഭൂരിപക്ഷം മാത്രമേ അദ്ദേഹത്തിനു പക്ഷെ ലഭിച്ചുള്ളൂ.

കെന്നഡിയുടെ സാമ്പത്തിക പരിഷ്കരണങ്ങള്‍, ദാരിദ്യ്രനിര്‍മാര്‍ജ്ജനപദ്ധതികള്‍. പൗരന്മാരുടെ അവകാശങ്ങള്‍ക്കായുള്ള ചുവടുവയ്പുകള്‍ ശൂന്യാകാശപദ്ധതികള്‍ ഇവയൊക്കെ അമേരിക്കയുടെ ദിശാവ്യതിയാനത്തെയും വളര്‍ച്ചയേയും ആഴത്തില്‍ സ്വാധീനിച്ചു.

പരിശീലനം സിദ്ധിച്ച, ആയുധധാരികളായ ക്യൂബന്‍ വിപ്ളവകാരികള്‍ക്ക് പിന്തുണ നല്‍കിയെങ്കിലും ഫിഡല്‍ കാസ്ട്രോ ഭരണക്കൂടത്തെ തകര്‍ക്കാനായില്ല. വിയ്റ്റനാം അധിനിവേശവും കെന്നഡിക്ക് തിരച്ചിടിയാണു സമ്മാനിച്ചത്.

1963 നവംബര്‍ 22. രണ്ടരലക്ഷത്തോളം വരുന്ന ജനാവലി ലവ്ഫീല്‍ഡ് മുതല്‍ ഡീലെ പ്ളസാവരെയുള്ള വീഥിക്കിരുവശവും പ്രസിഡന്‍റിന്‍റെ വാഹനവ്യൂഹത്തിന്‍റെ വരവു പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു.

ടെക്സാസിലെ ഡള്ളാസില്‍ സമയം 12.30. ആരവങ്ങള്‍ക്കിടെ തുറന്ന കാറില്‍ കടന്നുവന്ന ജോണ്‍ എഫ് കെന്നഡിയും പത്നിയും മൂന്ന് ഉദ്യോഗസ്ഥന്മാരും.

ജനങ്ങളുടെ ആവേശത്തില്‍ മതിമറന്നിരിക്കുന്നു . തൊട്ടടുത്ത കെട്ടിടത്തിലെ ആറാം നിലയിലുള്ള ജാലകത്തിലൂടെ ഒരു റൈഫിള്‍ കെന്നഡിയെ ഉന്നം വയ്ക്കുന്നത് ചിലര്‍ കണ്ടു. ബുള്ളറ്റ് പിന്‍കഴുത്തില്‍ തളച്ചു. തലയുടെ പിന്നില്‍ വലതുഭാഗത്തായി മറ്റൊരു വെടിയുണ്ട തുളച്ചുകയറി.

ഇറ്റാലിയന്‍ റൈഫിള്‍ അപ്രത്യക്ഷമായി, കൊലയാളിയും, ജനാലയ്ക്കുസമീപം ലോകാവസാനത്തിന്‍റെ തുടക്കമെന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നു. ഡള്ളാസില്‍ ഊഹാപോഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നു.

കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. നവംബര്‍ 24ന് ഡള്ളാസിലെ പൊലീസ് ആസ്ഥാനത്തു നിന്ന് ജയിലിലേയ്ക്ക് മാറ്റാന്‍ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ജാക്ക് റൂബി എന്നയാള്‍ ഓസ്വാള്‍ഡിനെ വധിച്ചു.

സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങള്‍ 1988 ല്‍ അവസാനിപ്പിച്ചു. ഓസ്വാള്‍ഡ് കൃത്യം നിര്‍വഹിച്ചത് ഒറ്റയ്ക്കാണെന്ന് വാറന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന നടന്നുവെന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

എന്നാല്‍, അമേരിക്കയിലെ ബഹുഭൂരിപക്ഷം ജനങ്ങളും റിപ്പോര്‍ട്ട് വിശ്വസിക്കുന്നില്ല. ഓസ്വാള്‍ഡ് ആണ് കെന്നഡിയെ വധിച്ചതെന്നുപോലും പലരും കരുതുന്നില്ല. പക്ഷെ, ജനമനസ്സുകളില്‍ ജോണ്‍ എഫ് കെന്നഡിയുടെ ഓര്‍മ്മകള്‍ക്ക് എന്നും സുഗന്ധം.

നിങ്ങള്‍ക്കുവേണ്ടി രാഷ്ട്രത്തിന് എന്തു ചെയ്യാമെന്നൊരിക്കലും ചോദിക്കരുത്. രാഷ്ട്രത്തിനുവേണ്ടി എന്തു ചെയ്യാനാവുമെന്നാണു നിങ്ങള്‍ ചിന്തിക്കേണ്ടത്- കെന്നഡിയുടെ ഈ വാക്കുകള്‍ തന്നെയാണ് അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :