പിണറായിയെ വധിക്കാനായിരുന്നോ കുഞ്ഞികൃഷ്ണന്റെ നീക്കം?

തലശേരി| WEBDUNIA|
PRO
PRO
വളയത്തെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ എന്ന വയോധികന്‍ മാധ്യമ ശ്രദ്ധ നേടുന്നത് തന്റെ എഴുപത്തഞ്ചാം വയസിലാണ്. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ നാലിന്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ കുഞ്ഞികൃഷ്ണനെ കണ്ടെത്തുന്നതുവരെ അയാള്‍ കോഴിക്കോട് ജില്ലയിലെ വളയം എന്ന ചെറിയ പ്രദേശത്ത് മാത്രം അറിയപ്പെടുന്ന ആളായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കുടുംബമാണ് കുഞ്ഞികൃഷ്ണന്റേത്. ഇയാള്‍ പിണറായിയെ ഭീഷണിപ്പെടുത്താന്‍ പിണറായിയില്‍ തോക്കും വടിവാളുകളുമായി എത്തുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ഇയാള്‍ തന്നെയാണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയതും. പരസ്‌പര വിരുദ്ധമായാ കാര്യങ്ങളായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. തന്റെ കൂടെ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.

കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വിധവ രമയുടെ ദുഃഖം കണ്ട് സഹിക്കാഞ്ഞിട്ടാണ് താന്‍ എത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പൊലീസ് കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

അടുത്തപേജില്‍: ആരാണ് ഈ കുഞ്ഞികൃഷ്ണന്‍?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :