എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന 330 പെല്ലറ്റുകളും വളരെ പഴക്കം തോന്നിക്കുന്ന 10ഗ്രാം വെടിമരുന്നും ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മാത്രമല്ല, ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനു ശേഷം പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ കട്ടിംഗുകളും ഇയാള്‍ ശേഖരിച്ചിരുന്നതായും കണ്ടെത്തി.
എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നം ഉള്ളതായിട്ടാണ് പൊലീസിന്റെ വിലയിരുത്തല്‍. പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പുഞ്ചിരിയോടെയായിരുന്നു ഇയാള്‍ ചോദ്യങ്ങളെ നേരിട്ടത്. പിണറായിയെ തട്ടാന്‍ എത്തിയതാണ് താനെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അതിനാല്‍ തന്നെ ഇയാള്‍ക്ക് പിന്നില്‍ ഗൂഢാലോചനയോ മറ്റാരുടെയെങ്കിലും പ്രേരണയോ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം.
കുറച്ചുകാലമായി മാനസികമായി അസ്വസ്ഥനായിരുന്ന ഇയാള്‍ സ്വയം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ഗണ്ണുമായി ഇവിടെയെത്തിയതെന്നാണ് അനുമാനം. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മകന്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ അക്രമസ്വഭാവം കാണിക്കാറില്ലെന്നും പറഞ്ഞു. ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിന് ധര്‍മ്മടം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.