ഗണേഷ് വിഷയം: പിണറായി പിടിമുറുക്കുന്നു

കോഴിക്കോട്| WEBDUNIA|
PRO
PRO
മന്ത്രി ഗണേഷ്കുമാറിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ യു ഡി എഫിന് എതിരായ ആയുധമാക്കാന്‍ സി പി എം ഒരുങ്ങുന്നു. ഗണേഷിനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് സിപി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി.

ആരാണ് കള്ളം പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അദ്ദേഹം കള്ളക്കളി നടത്തുകയാണ്. മുഖ്യമന്ത്രി മനസിലാക്കേണ്ടത് ഇത്തരം കാര്യങ്ങള്‍ നാട്ടില്‍ ആരും പരസ്യമായി പറയാന്‍ തയ്യാറാവില്ല. ഗണേഷിനെതിരെ തെളിവുകളുണ്ടെന്ന് പി സി ജോര്‍ജ് പറയുന്നു. പി സി ജോര്‍ജ് പറഞ്ഞതു കൊണ്ടല്ല. അങ്ങനെയെങ്കില്‍ അത് പരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കാര്യങ്ങള്‍ മറ്റു നിലയില്‍ വക്രീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടുന്നുവെന്നാണ് കേള്‍ക്കുന്ന വാര്‍ത്ത. പി സി ജോര്‍ജിനെയും ഗണേഷിനെയും എല്ലാവര്‍ക്കും അറിയാം.

ഈ പ്രശ്നം സമൂഹമധ്യത്തില്‍ എങ്ങനെ കാണുന്നുവെന്ന് മുഖ്യമന്ത്രി മനസിലാക്കണം. സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും പുലര്‍ത്തേണ്ട സാമാന്യമര്യാദ ഇക്കാര്യത്തില്‍ പാലിക്കണമെന്നും പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :