സര്‍ക്കാരിനെതിരേ പിണറായി; പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കുടിവെള്ളപ്രശ്നം, ഭക്ഷ്യസുരക്ഷാ പ്രശ്നം, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, വിലക്കയറ്റം തുടങ്ങിയവ ഉയര്‍ത്തിയാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായ അഖിലേന്ത്യാജാഥയുടെ തുടര്‍ച്ചയായിട്ടാണ് പ്രക്ഷോഭം.
മെയ് 20 മുതല്‍ 25വരെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ഓഫീസുകളും സിപിഎം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഉപരോധിക്കും. ഇതിന്റെ മുന്നോടിയായി എല്ലാ ഏരിയകളിലും കാല്‍നടപ്രചാരണ ജാഥകളും സംഘടിപ്പിക്കും.
കുടിവെള്ളം സ്വകാര്യവത്ക്കരിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കും. കുടിവെള്ള വിതരണത്തിന്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുത്താല്‍ ജല അതോറിറ്റി ഇല്ലാതാകും. കുടിവെള്ളത്തിന്റെ വില കൂടും. ആയിരം ലിറ്ററിന് 250 രൂപ വിലയാകുമെന്ന് പിണറായി പറഞ്ഞു.
കര്‍ഷകസംഘത്തിന്റെ അംഗസംഖ്യ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും സംസ്ഥാന സമിതി ആസൂത്രണം ചെയ്തിട്ടുണ്ട്. കര്‍ഷക സംഘത്തിനായി സിപിഎമ്മിന്റെ ഏരിയാ, ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് ചുമതലക്കാരെ നിയമിക്കും.