വിപരീത നൌകാസനം

WEBDUNIA|
നൌക എന്നാല്‍ വള്ളം. വളളത്തിന്‍റെ ആകൃതിയുമായി സാദൃശ്യമുള്ളതിനാല്‍ നൌകാസനം എന്ന പേര്. ഇത് ചെയ്യുമ്പോള്‍ വള്ളത്തിന്‍റെ രൂപത്തിന് സമാനമായ നിലയിലായിരിക്കും ശരീരമെന്നതിനാല്‍ വിപരീത നൌകാസനമെന്ന് പേര്. (വിപരീത നൌകാസനത്തില്‍ കമിഴ്ന്ന് കിടക്കുന്നു)

ചെയ്യേണ്ട വിധം

*ഉദരവും നെഞ്ചും നിലത്ത് മുട്ടിച്ച് കിടക്കുക.

*നെറ്റി നിലത്ത് മുട്ടിയിരിക്കണം.

*കൈകളും കാല്പാദങ്ങളും അതാത് വശങ്ങളില്‍ വയ്ക്കുക.

* കൈകള്‍ മുന്നോട്ട് നീട്ടി വയ്ക്കുക.

* കൈകള്‍ രണ്ടും സമാന്തരമായിരിക്കണം.

* കൈത്തലങ്ങങ്ങള്‍ കമിഴ്ത്തി പിടിക്കുക.

*കൈവിരലുകള്‍ ചേര്‍ത്ത് പിടിക്കുക.

* നെറ്റിത്തടം കൈകള്‍ക്കിടയില്‍ നിലത്ത് മുട്ടുന്ന അവസ്ഥയിലായിരിക്കണം

* ശ്വാസം അകത്തേക്ക് വലിക്കുക. ഈ സമയം തന്നെ കാലുകള്‍, നെഞ്ച്, ചുമലുകള്‍, കഴുത്ത്, ശിരസ്സ്, കൈകള്‍ എന്നിവ ഉയര്‍ത്തുക.

* കൈമുട്ടുകളും കാല്‍ മുട്ടുകളും വളയാതെ നോക്കുക.

* നീട്ടി പിടിച്ചിരിക്കുന്ന കൈകള്‍ കാതുകളില്‍ മുട്ടണം.

* കാല്പാദങ്ങള്‍ ചേര്‍ത്ത് പിടിക്കുക.

* കഴിയുന്നത്രെയും ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുക.

* ഉയര്‍ന്ന് നില്‍ക്കുന്ന കൈകള്‍ക്കിടയിലായിരിക്കണം ശിരസ്സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :