ഭുജംഗാസനം

WD


* ഇനി നെറ്റി നിലത്ത് മുട്ടിച്ച ശേഷം താടി നിലത്തു നിന്ന് ഉയര്‍ത്തി കഴുത്ത് ആവുന്നിടത്തോളം പിന്നിലേക്ക് വളയ്ക്കണം. ശേഷം, നെഞ്ചും ഉയര്‍ത്തണം. ഈ സമയത്ത് നാഭിക്ക് തൊട്ടു മുകളില്‍ വരെയുള്ള ശരീര ഭാഗം വരെ ഉയരത്തക്കവണ്ണം നട്ടെല്ല് പിന്നിലേക്ക് വളയ്ക്കണം. നാഭീഭാഗം തറയില്‍ അമര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക.

WEBDUNIA|
സംസ്കൃതത്തില്‍ ‘ഭുജംഗ’ എന്ന വാക്കിന് മൂര്‍ഖന്‍പാമ്പ് എന്നാണ് അര്‍ത്ഥം. അതായത്, ഭുജംഗാസനം ചെയ്യുമ്പോഴത്തെ ശാരീരിക സ്ഥിതി മൂര്‍ഖന്‍ പാമ്പിനെ അനുസ്മരിപ്പിക്കും.

ചേയ്യേണ്ട രീതി

* വളരെ ലളിതമായി ചെയ്യാവുന്ന ആസനമായതിനാല്‍ ചെയ്യുമ്പോള്‍ തെറ്റ് വരാനും എളുപ്പമാണ്. അതിനാല്‍, വിശദീകരണം നല്ലവണ്ണം മനസ്സിലാക്കിയ ശേഷം ഈ യോഗാ‍സനം ചെയ്യുക. ഈ ആസന സ്ഥിതി വളരെ ലാഘവത്തോടെയും സാവധാനവുമാണ് ചെയ്യേണ്ടത്. പുറത്തെ മസിലുകള്‍ക്ക് ബലം കൊടുക്കുകയോ വേഗത്തില്‍ ചലിക്കുകയോ ചെയ്യരുത്.

* ശലഭാസനം, ധനുരാസനം എന്നിവ ചെയ്യുമ്പോള്‍ ഭുജംഗാസനവും ചെയ്യാം. ഈ രണ്ട് ആസനങ്ങളുടെയും പൂരകമാണ് ഭുജംഗാസനം.

* തറയില്‍ കമിഴ്ന്ന് കിടക്കുക. കാലുകള്‍ രണ്ടും ചേര്‍ത്ത് പിടിച്ച് കാല്‍‌വിരലുകള്‍ വെളിയിലേക്ക് ചൂണ്ടുന്നരീതിയിലായിരിക്കണം. കൈകള്‍ ശരീരത്തിനിരുവശവും കൈപ്പത്തി മുകള്‍ വശത്തിന് അഭിമുഖമായ രീതിയില്‍ വയ്ക്കുക.

* കൈമുട്ടുകള്‍ മടക്കി കൈപ്പത്തികള്‍ ശരീരത്തിനിരുവശവുമായി ഊന്നുക. ഇപ്പോള്‍ തള്ളവിരല്‍ കക്ഷത്തിനു താഴെയായിരിക്കണം.
* ഈ സ്ഥിതിയില്‍ കുറച്ചുനേരം തുടര്‍ന്ന ശേഷം പൂര്‍വാവസ്ഥയിലേക്ക് മടങ്ങാം. ആദ്യം നാഭിക്കുമുകളിലുള്ള ഭാഗം പിന്നീട് ശിരോഭാഗം എന്ന രീതിയിലായിരിക്കണം പൂര്‍വാവസ്ഥയിലെത്തേണ്ടത്. കൈകള്‍ ശരീരത്തിന് ഇരുവശവും കൊണ്ടുവന്ന ശേഷം കാലുകള്‍ പരമാവധി അകറ്റി വിശ്രമിക്കാം. ഈ അവസരത്തില്‍ കൈകള്‍ രണ്ടും പിണച്ച് വച്ച് അതിന്‍‌മേല്‍ നെറ്റി വയ്ക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :