വിപരീത കര്‍ണി ആസനം

PRATHAPA CHANDRAN|
സംസ്കൃതത്തില്‍ ‘വിപരീത’ എന്ന് പറഞ്ഞാല്‍ ‘തലകീഴായ’ എന്നും ‘കര്‍ണി’ എന്ന് പറഞ്ഞാല്‍ ‘പ്രവര്‍ത്തി’ എന്നുമാണ് അര്‍ത്ഥം. ഈ ആസനാവസ്ഥയില്‍ ശരീരം തലകീഴായ അവസ്ഥയിലായിരിക്കും. ഈ ആസനം മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുന്നത്.

ചെയ്യേണ്ടരീതി

* ആദ്യമായി തറയി വിരിച്ചിരിക്കുന്ന ഷീറ്റിലോ പായയിലോ കിടക്കുക.

* കാലുകള്‍ അടുപ്പിച്ചു വയ്ക്കുക

* കൈകള്‍ ശരീരത്തിന് ഇരുവശവുമായി വയ്ക്കുക.

* പതുക്കെ ശ്വാസം പൂര്‍ണമായും ഉള്ളിലേക്ക് എടുക്കുക. താഴെ പറയുന്ന കാര്യങ്ങള്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനൊപ്പം ചെയ്യുക.

* കൈപ്പത്തികള്‍ ഭൂമിയിലേക്ക് അമര്‍ത്തി വയ്ക്കുക.

* കാലുകള്‍ രണ്ടും ഭൂമിയ്ക്ക് ലംബമായി ഉയര്‍ത്തുക.

* കാല്‍പ്പദങ്ങള്‍ തലയുടെ ഭാഗത്തേക്ക് ചൂണ്ടി നില്‍ക്കണം.

* കാല്‍മുട്ടുകള്‍ വളയുകയോ കൈപ്പത്തി നിലത്ത് നിന്ന് ഉയര്‍ത്തുകയോ ചെയ്യരുത്.

* ശ്വാസം മുഴുവനായി ഉള്ളിലേക്ക് എടുത്ത് അഞ്ച് സെക്കന്‍ഡ് നേരം ശ്വാസം പിടിച്ച് ഈ അവസ്ഥയില്‍ തുടരണം.

* അതേപോലെ, പതുക്കെ ശ്വാസം മുഴുവനായി വെളിയിലേക്ക് വിട്ടും അഞ്ച് സെക്കന്‍ഡ് നേരം ശ്വാസം പിടിച്ച് ഈ ആവസ്ഥയില്‍ തുടരുക.

* വീണ്ടും പതുക്കെ, പൂര്‍ണമായി ശ്വാസം ഉള്ളിലേക്ക് എടുക്കുക. അഞ്ച് സെക്കന്‍ഡ് ശ്വാസം പിടിച്ച് നിന്ന ശേഷം വീണ്ടും ശ്വാസം അയച്ച് വിടുക.

രണ്ടാം ഘട്ടം

* ശ്വാസം വെളിയിലേക്ക് വിടുമ്പോള്‍ തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

* കൈപ്പത്തികള്‍ തറയില്‍ അമര്‍ത്തുക.

* കൈകള്‍ മടക്കി വസ്തി പ്രദേശം കൂടുതല്‍ ഉയര്‍ത്താനായി ഉപയോഗിക്കുക.

* കാലുകള്‍ മുകളിലേക്ക് നിവര്‍ന്നിരിക്കുകയാണെന്ന് ഉറപ്പ് വരുത്തണം.

* ശ്വാസം പൂര്‍ണമായി പുറത്ത് വിടുന്നത് വരെ ഈ അവസ്ഥയില്‍ തുടരുക.

* അഞ്ച് സെക്കന്‍ഡ് ശ്വാസം പിടിച്ച് നിര്‍ത്തുക.

* പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുക.

* അഞ്ച് സെക്കന്‍ഡ് നേരം ഈ അവസ്ഥയില്‍ തുടരുക.

* കുറച്ചുനേരം സാധാരണ രീതിയില്‍ ശ്വാസമെടുക്കാം.

* ഇനി ശ്വാസം പൂര്‍ണമായും പുറത്ത് വിടുമ്പോള്‍ നിങ്ങള്‍ക്ക് അടുത്ത ഘട്ടം ചെയ്യാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :