ബ്രഹ്മ മുദ്ര

WD
ബ്രഹ്മ മുദ്രയുടെ മൂന്നാം ഘട്ടത്തില്‍ ശിരസ് പിറകിലേക്ക് വളയ്ക്കുമ്പോഴും നാലാം ഘട്ടത്തില്‍ താടി നെഞ്ചിന് ലംബമായി കൊണ്ട് വരുമ്പോഴും ശ്വാസം നിലയ്ക്കുന്നു. ഈ നിലകളില്‍ ബോധപൂര്‍വ്വം ശ്വാസോച്ഛ്വാസം ചെയ്യേണ്ടതാണ്.

കണ്ണുകളും ശ്രദ്ധയും

മുദ്ര ചെയ്യുമ്പോഴും അതില്‍ നിന്ന് മാറുമ്പോഴും മുഖം തിരിക്കുന്ന ദിശയിലേക്ക് നോട്ടം കേന്ദ്രീകരിക്കുക. ബ്രഹ്മ മുദ്ര സ്വന്തന്ത്രമായി വേണം ചെയ്യേണ്ടത്. ഓരോ നിലയിലും മൂന്ന് മുതല്‍ അഞ്ച് വരെ പ്രാവശ്യം ശ്വാസോച്ഛ്വാ‍സം ചെയ്യുക.

പ്രയോജനം

കഴുത്തിലെ മാംസപേശികള്‍ ഇടവിട്ട് ചുരുങ്ങുകയും വലിയുകയും ചെയ്യുന്നത് കൊണ്ട് മാംസപേശികള്‍ അനായാസം ചലിപ്പിക്കാനും മാംസപേശികള്‍ക്ക് ദൃഡതയും കൈവരുന്നു. കഴുത്തിലും തൊണ്ടയുടെ പ്രദേശത്തും രക്തയോട്ടം വര്‍ദ്ധിക്കുന്നു. മസ്തിഷ്കത്തില്‍ നിന്ന് കാതുകള്‍, മൂക്ക്, കണ്ണുകള്‍, നാവ് എന്നീ അവയങ്ങളിലേക്ക് പോകുന്ന ഞരമ്പുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നു.

ടോണ്‍സിലുകളുടെ വീക്കം അനാരോഗ്യകരമായ വളര്‍ച്ച എന്നിവ തടയുന്നതിന് ഈ മുദ്ര ചെയ്യുന്നത് ഉപകരിക്കും.

ശ്രദ്ധിക്കുക

WEBDUNIA|
ശ്വസന നിയന്ത്രണം

കഴുത്തിന് വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ പരിശീലകന്‍റെ നിര്‍ദ്ദേശാനുസരണം മാത്രമേ ബ്രഹ്മ മുദ്ര ചെയ്യാവൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :