സംസ്കൃതത്തില്‍ ‘ധനുസ്’ എന്ന വാക്കിനര്‍ത്ഥം വില്ല് എന്നാണ്. മുറുക്കിയ വില്ലിനെ അനുസ്മരിപ്പിക്കുന്ന യോഗാസനാവസ്ഥയാണ് ധനുരാസനം എന്നറിയപ്പെടുന്നത്. ഈ ആസനാവസ്ഥയില്‍, നെഞ്ച്, തുടകള്‍ എന്നിവ വില്ലിന്റെ വളഞ്ഞ ഭാഗത്തെയും കാലുകളും നീട്ടിപ്പിടിച്ച കൈകളും വില്ലിന്റെ ചരടിനെയും അനുസ്മരിപ്പിക്കുന്നു.