കടിചക്രാസനം

WD


ഇതേരീതിയില്‍ വലത് കൈയ്യ് ഇടത് തോളില്‍ വച്ചും യോഗ ആവര്‍ത്തിച്ച് അരക്കെട്ടിന്‍റെ ചുറ്റല്‍ പൂര്‍ത്തിയാക്കാം. കുറഞ്ഞത് അഞ്ച് തവണയെങ്കിലും ചെയ്യണം.

ശ്രദ്ധിക്കുക.

കഴുത്തിനും അരക്കെട്ടിനും കഠിനമായ വേദനയുള്ളവര്‍ ഈ ആസനം ചെയ്യരുത്.

പ്രയോജനങ്ങള്‍

WEBDUNIA|
കടിയെന്നാല്‍ അരക്കെട്ട് എന്ന് അര്‍ത്ഥമാക്കാം. അതിനാല്‍, കടിചക്രാസനത്തെ അരക്കെട്ട് തിരിക്കുന്ന ആസനാവസ്ഥ എന്ന് പറയാവുന്നതാണ്.

ചെയ്യേണ്ട രീതി

കൈകള്‍ ശരീരത്തിനിരുവശവും വരത്തക്ക രീതിയില്‍ നേരെ നില്‍ക്കുക. കഴുത്തും പുറവും നിവര്‍ന്നിരിക്കണം. നേരെ മുന്നോട്ട് നോക്കുക.

ഇനി കാലുകള്‍ രണ്ടും അരമീറ്റര്‍ അകലത്തിലാക്കുക. കൈകള്‍ താഴേക്ക് തന്നെ തൂക്കിയിടുക.

ഇടത് കൈയ്യ് വലത് തോളില്‍ കൊണ്ടുവരിക. ഈ സമയത്ത് വലത് കൈയ്യ് കൈമുട്ട് മടക്കി ശരീരത്തിന്‍റെ പിന്‍ഭാഗത്തു കൂടി അരക്കെട്ടിനെ ചുറ്റണം. അതായത്, വലത് കൈപ്പത്തി അരക്കെട്ടിന്‍റെ ഇടത് വശത്ത് വെളിയിലേക്ക് അഭിമുഖമായ അവസ്ഥയില്‍. ഇനി കഴുത്തും അരക്കെട്ടും തിരിച്ച് വലത് തോളിനു മുകളിലൂടെ പിന്നിലേക്ക് ആകാവുന്നത്ര നോക്കണം. കുറച്ച് സെക്കന്‍ഡുകള്‍ ഈ അവസ്ഥയില്‍ തുടര്‍ന്ന ശേഷം പൂര്‍വാവസ്ഥയിലേക്ക് മടങ്ങാം.
ശരീരത്തിനു മനസ്സിനും ഉന്‍‌മേഷം നല്‍കുന്നു. ഇത് അരക്കെട്ടിലെയും കടിപ്രദേശത്തെയും നിന്നും തുടകളിലെയും അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :