ആസ്മയ്ക്ക് ശമനം നല്‍കുന്നതിനൊപ്പം ശ്വസനപ്രകിയയ്ക്കും ഈ ആസനം പ്രയോജനപ്രദമാണ്. തൊണ്ട, ശ്വാസനാളം, ഞരമ്പുകള്‍ എന്നിവയ്ക്കും ശ്വാസകോശങ്ങള്‍ക്കും ഉത്തേജനം നല്‍കാന്‍ ഈ ആസനത്തിനുകഴിയും. തൊണ്ട സംബന്ധിയായ അസുഖങ്ങള്‍, കടുത്ത തലവേദന, ടോന്‍സിലൈറ്റിസ് എന്നിവയ്ക്കും ഈ ആസനം പരിശീലിക്കുന്നതിലൂടെ ശമനം ഉണ്ടാവും. ഈ ആസനം സ്ഥിരമായി പരിശീലിക്കുന്നതിലൂടെ ആര്‍ത്തവപ്രശ്നങ്ങള്‍, തളര്‍ച്ച, ഉത്കണ്ഠ എന്നിവയ്ക്ക് ശമനമുണ്ടാക്കാനും കഴിയും.