സൂര്യ നമസ്കാരം

WD


4 ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് വലത് കാല്‍ പിന്നിലേക്ക് നീക്കുക. ഈ അവസരത്തില്‍ കൈകള്‍ നിലത്ത് ഉറപ്പിച്ച് വയ്ക്കണം. തല ഉയര്‍ത്തിപ്പിടിക്കുക. ഈ അവസ്ഥയില്‍ ഏതാനും സെക്കന്‍ഡുകള്‍ തുടരുക.

WEBDUNIA|
പല യോഗസനാവസ്ഥകള്‍ കൂടിച്ചേര്‍ന്നതാണ് സൂര്യ നമസ്കാരം. എല്ലാ പ്രായക്കാര്‍ക്കും ഈ ആസനം പ്രയോജനപ്രദമാണ്. ശാരീരികവും ബൌദ്ധികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാന്‍ സൂര്യനമസ്കാരം സഹായയകമാവുന്നു. പന്ത്രണ്ട് സ്ഥിതികളിലൂടെയാണ് ഈ ആസനം പൂര്‍ത്തിയാവുക.

ചെയ്യേണ്ട രീതി

1 കാലുകള്‍ അടുപ്പിച്ച് വച്ച് നില്‍ക്കുക. കൈകള്‍ തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുക. ഈ അവസരത്തില്‍ കൈപ്പത്തികള്‍ പരസ്പരം ചേര്‍ന്നിരിക്കണം. ഇനി കൈകള്‍ മുഖത്തിനു മുന്നിലേക്ക് കൊണ്ടുവരിക. കൈകള്‍ നെഞ്ചിനോട് ചേര്‍ത്ത് ‘നമസ്കാര’ അവസ്ഥയിലാവുക.

2 ചെവിയില്‍ മുട്ടിയിരിക്കത്തക്കവിധം കൈകള്‍ ഉയര്‍ത്തുക, ഈ അവസരത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുക്കണം. പതുക്കെ കൈകള്‍ നീട്ടീപ്പിടിച്ച അവസ്ഥയില്‍ തന്നെ പിന്നിലേക്ക് ശരീരം വളയ്ക്കുക. ഈ സമയം വിശുദ്ധ ചക്രത്തില്‍ മനസ് അര്‍പ്പിക്കുക.

3 ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് മുന്നോട്ട് വളഞ്ഞ് തറയില്‍ തൊടുക. കൈപ്പത്തികള്‍ പാദങ്ങള്‍ക്ക് സമാന്തരമായി വേണം. ഈ അവസ്ഥയില്‍ മുഖം മുട്ടില്‍ സ്പര്‍ശിച്ചിരിക്കണം. ഈ അവസ്ഥയെ പാദ പശ്ചിമോത്താനാസനം എന്ന് വിളിക്കുന്നു.
5 ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ഇടതുകാലും വലതുകാലിനൊപ്പമാക്കുക. കൈകള്‍ നിവര്‍ന്നിരിക്കണം. അരക്കെട്ട് ഉയര്‍ത്തുക, തല കൈകള്‍ക്ക് സമാന്തരമാക്കുക, ശരീരം ഒരു ആര്‍ക്ക് പോലെയാക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :