* കാലുകള്‍ അല്‍പ്പം അകത്തി വയ്ക്കുക. ഇനി വലതു കൈ തോളിന് സമമായി തിരശ്ചീനമായി കൊണ്ടു വരണം.
* കൈപ്പത്തി മുകളിലേക്ക് തിരിക്കുക. കൈയ്യ് തലയ്ക്ക് മുകളിലേക്ക് കൊണ്ടു വരിക.
* ഇടതുവശത്തേക്ക് ശരീരം വളയ്ക്കുക. കൈമുട്ടുകളും കാല്‍മുട്ടുകളും മടങ്ങരുത്.
WEBDUNIA|
സംസ്കൃതത്തില്‍ ‘അര്‍ദ്ധ’ എന്ന വാക്കിനര്‍ത്ഥം പകുതി എന്നാണ്. അതേപോലെ, ‘ചന്ദ്ര’ എന്ന് പറഞ്ഞാല്‍ ചന്ദ്രന്‍ എന്നും. അതായത്, അര്‍ദ്ധ ചന്ദ്രാസനം എന്ന് പറഞ്ഞാല്‍ അര്‍ദ്ധ ചന്ദ്രനെ ദ്യോതിപ്പിക്കുന്ന ആസനാവസ്ഥ എന്ന് അര്‍ത്ഥമാക്കണം.
ചെയ്യേണ്ട രീതി
* തദാസനാവസ്ഥയില്‍ നില്‍ക്കുക ( ഉപ്പൂറ്റിമുതല്‍ പെരുവിരല്‍ വരെ നിലത്ത് അമര്‍ത്തി കൈകള്‍ ശരീരത്തിന് ഇരു വശവം വരത്തക്ക രീതിയില്‍)
* ശ്വാസം അകത്തേക്ക് എടുത്തുകൊണ്ടു വേണം ശരീരം വളയ്ക്കാന്‍. ഈ സമയം ഇടത് കൈയ്യ് കണങ്കാലിന് അടുത്തുവരെ എത്തണം.