World Tuberculosis Day അറിയാത്ത പോകരുത്! ഈ രോഗലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 മാര്‍ച്ച് 2023 (10:24 IST)
മാര്‍ച്ച് 24 ഇന്ന് ലോക ക്ഷയരോഗ ദിനം. ചില്ലറക്കാരനല്ല ഈ
മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന രോഗാണു. 1882 മാര്‍ച്ച് 24 ന് റോബര്‍ട്ട് കോക് എന്ന ജര്‍മന്‍കാരനായ ഗ്രാമീണ ഡോക്ടര്‍ ഈ രോഗാണുവിനെ ലോകത്തിനു മുമ്പിലേക്ക് കാണിക്കപ്പെട്ടത്. 141 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ക്ഷയരോഗത്തെ പൂര്‍ണമായും പിടിച്ചു കെട്ടാന്‍ ആയിട്ടില്ല. ക്ഷയരോഗം എങ്ങനെ തിരിച്ചറിയാം ?

രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന കഫമുള്ള ചുമ, ശരീരഭാരം കുറയുക, വൈകുന്നേരങ്ങളില്‍ വന്നുപോകുന്ന പനി, ആഹാരത്തോട് താല്പര്യം ഇല്ലായ്മ, നെഞ്ചുവേദന, ചുമച്ച് തുത്തുമ്പോള്‍ രക്തം കാണുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളാണ് ക്ഷയരോഗികള്‍ പ്രധാനമായും കാണുന്നത്. രോഗ ലക്ഷണങ്ങളെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. പലപ്പോഴും മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയ്ക്ക് ചെല്ലുമ്പോള്‍ ആണ് ക്ഷയരോഗത്തെക്കുറിച്ച് തിരിച്ചറിയുന്നത്. രോഗ നിര്‍ണയത്തിലുള്ള കാലതാമസവും രോഗി ചികിത്സ മതിയായ കാലയളവില്‍ എടുക്കാതിരിക്കുന്നതും ക്ഷയരോഗത്തെ പിടിച്ചു കെട്ടുന്നതില്‍ ഇന്നും വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ക്ഷീരോഗത്തെ തടഞ്ഞുനിര്‍ത്താന്‍ ഇത്രയും വേഗം കണ്ടുപിടിക്കുകയും ചികിത്സ ആരംഭിക്കുകയുമാണ് വേണ്ടത്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :