നടി മനോരമയുടെ നിലഗുരുതരം

ചെന്നൈ| WEBDUNIA|
വീട്ടിലെ കുളിമുറിയില്‍ കാല്‍വഴുതി വീണ്‌ പരുക്കേറ്റതിനേ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌ ഹാസ്യനടി മനോരമയുടെ നില ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ചയാണ്‌ ഇവരെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

തലച്ചോറിന്‌ ഗുരുതരമായ പരുക്കാണുള്ളതെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സ്ഥിതി വഷളായതിനെ തുടര്‍ന്ന്‌ വെന്റിലേറ്ററിലേക്ക്‌ മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കാല്‍മുട്ടിന് നടത്തിയ സര്‍ജറിയേത്തുടര്‍ന്ന് കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു അവര്‍. തമിഴ് സിനിമയില്‍ ആച്ചി എന്നറിയപ്പെടുന്ന മനോരമയുടെ തിരിച്ച് വരവിന് കാത്തിരിക്കുയാണ് സിനിമാലോകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :