നടി സുകുമാരി ആശുപത്രിയില്‍

തൃശൂര്‍‍| WEBDUNIA|
PRO
പ്രശസ്തനടി സുകുമാരിയെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സുകുമാരിയെ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ഐ സി യുവിലേക്ക് മാറ്റിയിട്ടുണ്ട്.

സിനിമാ ചിത്രീകരണത്തിനിടെയാണ് സുകുമാരിക്ക് പനി ബാധിച്ചത്. പ്രമേഹ രോഗം അലട്ടുന്നതിനാല്‍ സുകുമാരിക്ക് വളരെ ശ്രദ്ധയോടെയുള്ള പരിചരണമാണ് ആശുപത്രിയില്‍ നല്‍കുന്നത്.

അരനൂറ്റാണ്ടിലധികമായി അഭിനയ രംഗത്തുള്ള സുകുമാരി ഏറ്റവും പുതിയ തലമുറയോടൊപ്പവും അഭിനയസപര്യ തുടരുകയാണ്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരമുള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള സുകുമാരിയെ 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

സിനിമാലോകത്തിന്‍റെയാകെ ‘സുകുമാരിയമ്മ’ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :