വിവാദ ദേവപ്രശ്നം: ജയമാല ഹാജരാകണം

പത്തനംതിട്ട| WEBDUNIA|
PRO
PRO
ശബരിമലയിലെ ദേവപ്രശ്നവിവാദവുമായി ബന്ധപ്പെട്ട കേസില്‍ നടി നേരിട്ട് ഹാജരാകണമെന്ന് കോടതി. കേസിലെ മൂന്നാം പ്രതിയായ ജയമാലയും മറ്റ് രണ്ട് പേരും നേരിട്ടെത്തണമെന്ന് ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ ഉത്തരവിട്ടത്.

സെപ്റ്റംബര്‍ 18-നാണ് ഇവര്‍ ഹാജരാകേണ്ടത്. ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍, മാനേജര്‍ രഘുപതി എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും പ്രതികള്‍. പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു.

ശബരിമലയില്‍ 2006-ല്‍ നടന്ന വിവാദ ദേവപ്രശ്‌നമാണ് കേസിലേക്ക് നയിച്ചത്. പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍, ശബരിമലയില്‍ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ ശ്രീകോവിലിനുള്ളില്‍ കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന് അവകാശപ്പെട്ട് ജയമാല ഫാക്‌സ് സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പണിക്കരും ജയമാലയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :