ഇന്നു മുതൽ ഷീ ടാക്‌സി കേരളത്തിലുടനീളം ഓടിത്തുടങ്ങും

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 11 മെയ് 2020 (13:44 IST)
ഷീ ടാക്‌സി സേവനം ഇന്നു മുതല്‍ കേരളത്തിലുടനീളം ലഭ്യമാക്കും. മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്‌സി ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്‌നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും പൂര്‍ണ സുരക്ഷ ഒരുക്കുന്നതിനായി ജിപിഎസ് ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയുടെ
സഹായത്തോടെ ആയിരിക്കും യാത്ര. ലിംഗ വിവേചനം കൂടാതെ ഷീ ടാക്സി സേവനം എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

ഷീ ടാക്‌സി ആവശ്യമുള്ളവർ 24×7 കോള്‍ സെന്റര്‍ നമ്പറുകളായ 7306701400, 7306701200 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇ മൊബൈൽ അപ്ലിക്കേഷൻ
വഴിയും ഷീ ടാക്സി ബുക്ക് ചെയ്യാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :